Advertisment

ക്യാപ്റ്റന്‍ ബിനോയ് വരകിലിന് അമേരിക്കയിലേക്ക് ക്ഷണം

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  ഗ്രന്ഥകാരനും അധ്യാപകനുമായ ക്യാപ്റ്റന്‍ ബിനോയ് വരകലിന് അമേരിക്കയിലേക്ക് ക്ഷണം. ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ അമേരിക്കയിലെ വാഷിങ്ടണില്‍ വെച്ച് മാര്‍ച്ച് 28ന് സംഘടിപ്പിക്കുന്ന ആറാമത് മജെസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് കോണ്‍ഫ്രന്‍സിലേക്കാണ് ക്ഷണം.

Advertisment

publive-image

സമാധാനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷമവതരിപ്പിക്കാനാണ് ക്യാപ്റ്റന്‍ ബിനോയ് വരകലിനെ ക്ഷണിച്ചിരിക്കുന്നതെന്ന് പീസ് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.

ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എന്‍.സി.സി കമ്പനി കമാന്‍ണ്ടറുമായ ക്യാപ്റ്റന്‍ ബിനോയ് വരകില്‍ അബ്രഹാം ലിങ്കണ്‍ പുരസ്‌കാരം നേടിയ ലണ്ടനിലെ റോമന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച മൗണ്ടേന്‍സ്, റിവേഴ്‌സ് ആന്റ് സോള്‍ജിയേഴ്‌സ് ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികളുടെ കര്‍ത്താവാണ്.

ലൈഫ് ആന്റ് ബിയോണ്ട്, ദി റിവര്‍ ദാറ്റ് ക്യാരീസ് ഗോള്‍ഡ്, വിശുദ്ധകേളന്‍, ബോണ്‍ ഇന്‍ ഒക്ടോബര്‍, വോയിസ് ഇന്‍ ദി വിന്റ്, സ്‌റ്റോണ്‍ റിവേഴ്‌സ്, ബേഡ്‌സ് ആന്റ് എ ഗേള്‍, ഹിയര്‍ ഈസ് ലൈറ്റ്, മൈ അണ്‍ലക്കി ഗേള്‍, എ സ്പാരോ, എ സ്‌ക്ക്യൂറല്‍ ആന്റ് ആന്‍ ഓള്‍ഡ് ട്രീ, ഡാസ്‌ലിംഗ് ഡ്രീസ്, കവിതയും കവിയും, സോങ്ങ്‌സ് ഓഫ് ഗദ്‌സെമന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ''പുകതീനി മാലാഖ'' എന്ന കഥാസമാഹാരം കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, ക്യാന്‍സര്‍, കുടുംബ ബന്ധങ്ങളിലെ ജീര്‍ണത മുതലായ സമകാലിക വിഷയങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതാണ്.

2016ലെ അന്താരാഷ്ട്ര കവിതാമത്സരത്തില്‍ ഷേക്‌സിപിയര്‍ ആസ് യു ലൈക്ക് ഇറ്റ്് സ്‌പെഷ്യല്‍ ജുറി അവാര്‍ഡ്, 2019ലെ ലിപി പ്രവാസലോകം സാഹിത്യ പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

കുന്ദമംഗലം നവജ്യോതി സ്‌ക്കൂള്‍ അധ്യാപികയായ ഹര്‍ഷയാണ് ഭാര്യ, ഗുഡ്‌വിന്‍, ആന്‍ജലിന്‍ എന്നിവര്‍ മക്കളാണ്.

Advertisment