Advertisment

ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന "ഗാന്ധി സ്മൃതി" ജനുവരി 31 വെള്ളിയാഴ്ച - ജസ്റ്റിസ് കെമാൽ പാഷ പങ്കെടുക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ഗാന്ധി സ്മൃതി" ജനുവരി 31നു വൈകുന്നേരം 7 മണിക്ക് മദീനത് ഖലീഫയിലെ ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി നടത്തും.

Advertisment

രാഷ്ടൃ പിതാവായ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു വളരെ പ്രസക്തമായ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ മഹാത്മാവിൻ്റെ ചിന്തകൾ പങ്ക് വെയ്ക്കേണ്ടതും, പ്രചരിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് സംഘടാക സമിതിയ്ക്ക് വേണ്ടി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല അറിയിച്ചു.

നേരിൻ്റെ പക്ഷത്ത് വളരെ ശക്തമായി നിലയുറപ്പിക്കുന്ന ജസ്റ്റിസ് കെമാൽ പാഷ പരിപാടിയിൽ സംബന്ധിച്ച് പ്രസംഗിക്കും.

കൂടാതെ, കെ പി സി സി വൈസ് പ്രസിഡണ്ട്  ജോസഫ് വാഴയ്ക്കനും, കെ പി സി സി സോഷ്യൽ മീഡിയ കോർ ടീം മെംബറായ ജ്യോതി വിജയകുമാറും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.

പരിപാടിയോടൊപ്പം നടത്തുന്ന മതേതര സംഗമത്തിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക, മത സംഘടനകളെ പ്രതിനിധീകരിച്ച് സംഘടന പ്രതിനിധികൾ സംബന്ധിക്കും. മുഴുവൻ ജനാധിപത്യ, മതേതര വിശ്വാസികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് "ഗാന്ധി സ്മൃതി" വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

Advertisment