Advertisment

കോഴിക്കോട് മുൻ ഡി സി സി ജനറൽ സെക്രട്ടറി അച്യുതൻ പുതിയേടത്തിനു ഐസിസി ഖത്തറിൽ സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തറിൽ ഹൃസ്വ സന്ദർശനത്തിനു എത്തിയ കോഴിക്കോട് മുൻ ഡി സി സി ജനറൽ സെക്രട്ടറി അച്യുതൻ പുതിയേടത്തിനു ഐ സി സി ഖത്തറിൽ വെച്ച് സ്വീകരണം നൽകി.

Advertisment

ഇൻകാസ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല ഉൽഘാടനം ചെയ്ത സ്വീകരണ യോഗത്തിൽ ജില്ല പ്രസിഡൻ്റ് അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ചു.

publive-image

ഗ്ളോബൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ അൻവർ സാദത്ത്; വിപിൻ മേപ്പയൂർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഡ്വ: സുനിൽ, ഇന്ത്യൻ സ്പോർട്സ് സെൻ്റർ സെക്രട്ടറി ആഷിഖ് അഹമ്മദ്, സീനിയർ നേതാവായ സാം കുരുവിള, ഇൻകാസ് കോഴിക്കോട് അഡ്വൈസറി ബോർഡ് ചെയർമാൻ നൗഷാദ് കോവില്ലത്ത്, മുഖ്യ രക്ഷാധികാരി കുഞ്ഞമ്മദ് കൂരാളി എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ അച്യുതൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്രത്തിനു എന്നും എതിരായ ആർ എസ് എസ് നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയാണു ഇന്നു ഇന്ത്യ ഭരിക്കുന്നതെന്നും, സ്വാതന്ത്രം നേടുന്നതിൻ്റെ പ്രയാസം അറിയാത്ത ആർ എസ് എസിനു സ്വാതന്ത്രം സംരക്ഷിക്കാൻ കഴിയുകയില്ലെന്നും അദ്ധേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.

ചടങ്ങിൽ ഇൻകാസ് ഖത്തർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതവും, ട്രഷറർ സുശാന്ത് വളയം നന്ദിയും പറഞ്ഞു.

Advertisment