Advertisment

ദോഹ മദ്‌റസ കുടുംബം ഇഫ്താര്‍ സംഗമം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തര്‍:  ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയയില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബങ്ങളുമടങ്ങുന്ന ഇരുന്നോറോളം പേര്‍ക്ക് മദ്‌റസാ കാമ്പസില്‍ സ്‌നേഹ കുടുംബ ഇഫ്താര്‍ വിരുന്ന് ഒരുക്കി. ചടങ്ങില്‍ വിദ്യഭ്യാസ വിചക്ഷണനും എഴുത്തുകാരനും ചിന്തകനുമായ വി.വി അബ്ദു ഷുക്കൂര്‍ ഇഫ്താര്‍ സന്ദേശം കൈമാറി.

Advertisment

publive-image

മദ്‌റസാ മാനേജ്‌മെന്റ് പ്രസിഡന്റും , സി.ഐ.സി ജനറല്‍ സെക്രട്ടറിയുമായ സലാം ബിന്‍ ഹസന്‍, സി.ഐ.സി എജുക്കേഷന്‍ വിംഗ് തലവന്‍ എം.എസ് അബ്ദുല്‍ റസാഖ്, വിംഗ് സെക്രട്ടറി മുഹമ്മദലി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

മദ്‌റസാ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എം ടി സിദ്ദീഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജിഷിന്‍ ഖിറാഅത്തും, കോ കരിക്കുലര്‍ വിഭാഗം തലവന്‍ അബുല്ലൈസ് മലപ്പുറം സ്വാഗതവും, വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദലി ശാന്തപുരം നന്ദിയും പറഞ്ഞു.

അധ്യാപികമാര്‍ ത്‌ന്നെ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കുടുംബ ഇഫ്താര്‍ സംഗമത്തിന്റെ പ്രത്യേകതയായിരുന്നു.

Advertisment