Advertisment

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ച് നടത്തിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

Advertisment

മത്താർ ഖദീം സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡിസിസി ജനറൽ സിക്രട്ടറി രവി ജോസ് താനിക്കൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

publive-image

രാജീവ് ഗാന്ധിയുടെ ജീവിത വഴിയിലെ നാഴികക്കല്ലുകളെയും അദ്ദേഹം നമ്മുടെ രാജ്യത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും നൽകിയ സേവനങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് വരുത്തിയ തീരാ നഷ്ടത്തെക്കുറിച്ചും രാജീവ് ഗാന്ധിയുടെ രക്തരാക്ഷിത്വത്തിനു ശേഷം രാജ്യത്ത് സംഭവിച്ച വർഗ്ഗീയ ധ്രൂവീകരണത്തെക്കുറിച്ചും കിരാതമായ ജനാധിപത്യ ലംഘനങ്ങളെക്കുറിച്ചും വിഖ്യാതമായ ഇന്ത്യൻ ജുഡീഷ്യറിയുടെ മേൽ കരിനിഴൽ വീഴ്ത്താൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടകളെക്കുറിച്ചും ഇൻകാസ് ഖത്തർ നേതാക്കളായ കെ കെ ഉസ്മാൻ , അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, സാം ആലപ്പുഴ എന്നിവർ രാജീവ്ജിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

ഇൻകാസ് ഖത്തർ ജനറൽ സിക്രട്ടറി സിറാജ് പാലൂർ സ്വാഗതവും , വൈസ് പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ നന്ദിയും പറഞ്ഞു.

Advertisment