Advertisment

നെഹ്റുവിന്റെ ഓർമ്മദിനത്തിൽ വേറിട്ടൊരു അനുഭവവുമായി ഇൻകാസ് ഖത്തർ ഇഫ്താർ സംഗമം

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:   ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പരിശുദ്ധമായ റമദാൻ മാസത്തിലെ വൃതാനുഷ്ടാനത്തിന്റെ പുണ്യം നിലനിർത്തി കൊണ്ട് നെഹ്റുവിന്റ ചരമദിനമായ 27 മെയ് ഞായറാഴ്ച സയ്ലിയയിലുള്ള ലേബർ ക്യാമ്പിൽ വെച്ച് ഇഫ്താർ സംഘടിപ്പിച്ചു.

Advertisment

publive-image

സയ്ലിയയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശമ്പളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് ഇൻകാസ് ഖത്തർ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയും, തുടർന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ, ഇൻകാസ് ഖത്തർ പ്രവർത്തകർക്കായി നടത്താനിരുന്ന ഇഫ്താർ സംഗമം ഈ ക്യാമ്പിലോട്ട് മാറ്റാൻ തീരുമാനിയ്ക്കുകയുമാണ് ഉണ്ടായത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സീനിയർ നേതാവുമായിരുന്ന ജവഹർലാൽ നഹ്റുവിന്റെ ഓർമ്മദിനത്തിൽ തന്നെ ഇതുപോലൊരു ഇഫ്താർ സംഘടിപ്പിക്കാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.

publive-image

മാനവസമൂഹത്തിന് മനസ്സും ശരീരവും ശുദ്ധമാക്കുവാനായ് നല്കിയിട്ടുള്ള പരിശുദ്ധമായ റമദാൻ മാസത്തിൽ, ഇങ്ങിനെയൊരു പുണ്യ പ്രവൃത്തി ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പങ്കു വെച്ചു. 400 ൽ പരം തൊഴിലാളികളായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ, ഇൻകാസ് സെൻട്രൽ കമ്മിറ്റി, വിവിവ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മനോജ് കൂടൽ, നൗഷാദ് ടി കെ, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, സിറാജ് പാലൂർ, ഫാസിൽ വടക്കേകാട്, കരീം നടക്കൽ, നിഹാസ് കൊടിയേരി, ബഷീർ നന്മണ്ട, ഷംസു എറണാംകുളം, ബ്രോൺസ് കി, ജെനിറ്റ്, അനീഷ് ബാബു, കുഞ്ഞമ്മദ് പാലിശ്ശേരി തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം കൊടുത്തു.

Advertisment