Advertisment

പ്രിയങ്ക ഗാന്ധിയെ ജനാധിപത്യ വിരുദ്ധമായ രീതിയിൽ അറസ്റ്റ് ചെയ്തതിൽ ഇൻകാസ് ഖത്തർ പ്രതിഷേധിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഉത്തർ പ്രദേശിലെ സോൺഭദ്രയിൽ സ്വന്തം കിടപ്പാടം വിട്ടുകൊടുക്കാത്തതിൻ്റെ പേരിൽ പാവപ്പെട്ട ആധിവാസികളെ ക്രൂരമായി വെടിവെച്ചു കൊന്നപ്പോൾ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും, അവർക്ക് പിന്തുണ വാഗ്ദാനം ചെയ്യാനും പോയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത ബി ജെ പി ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസിൻ്റെ ഏകപക്ഷീയമായ രീതിയ്ക്കെതിരെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി യോഗം ചേർന്ന് അപലപിച്ചു.

Advertisment

മഹത്തരമായ ജനാധിപത്യ രാജ്യമായ ഇന്ത്യയെ കാടൻ രീതികളിലേക്കാണു നിലവിലുള്ള കേന്ദ്ര സർക്കാരുകളും, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും, ബി ജെ പിയും നയിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല യോഗാനന്തരം പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.

സ്വന്തം കിടപ്പാടം ഒഴിഞ്ഞു കൊടുക്കാത്തതിൻ്റെ പേരിൽ പാവപ്പെട്ട ആധിവാസികൾക്കെതിരെ നിറയൊഴിച്ച് പത്തോളം ആദിവാസികളുടെ ജീവനെടുക്കുകയും, ചെറിയ കുട്ടികളും, സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനു പേർ വെടിയുണ്ടയേറ്റ് വിവിധ ആശുപത്രികളിൽ തീവൃ പരിചരണ വിഭാഗത്തിൽ ചികിൽസയിലായതും സ്വാതന്ത്ര ഇന്ത്യയിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണെന്ന് അദ്ധേഹം പ്രസ്ഥാവനയിൽ കൂട്ടിച്ചേർത്തു.

ദേശീയ മാധ്യമങ്ങൾ പോലും ഈ കിരാത ആക്രമത്തെ കുറിച്ച് വേണ്ട പ്രാധാന്യത്തോടെ റിപ്പോർട്ട് കൊടുക്കാൻ തുനിയാത്തത് ജനാധിപത്യത്തിൻ്റെ മൂന്നാം കണ്ണായ പത്ര മാധ്യമങ്ങൾ പോലും ജനാധിപത്യ സർക്കാരുകളെ ഭയപ്പെടുന്നു എന്നതിൻ്റെ ചൂണ്ട് പലകയാണെന്ന് അദ്ധേഹം പ്രസ്ഥാവനയിൽ വിശദമാക്കി.

ബീഹാറിൽ പശുവിൻ്റെ പേരിൽ മൂന്ന് പേരെ നിഷ്കരുണം അടിച്ചു കൊന്നതും ഇതേ ദിവസമായിരുന്നു. രാജ്യം മുഴുവൻ സംഘ പരിവാർ സംഘങ്ങൾ നിയമം കയ്യിലെടുത്തു ആൾക്കൂട്ട കൊലപാതകങ്ങൾ നടപ്പാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനമാണെന്നും, ഇതിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുമ്പിൽ ശിരസ്സ് നമിക്കേണ്ട സാഹചര്യം സംജാതമാകുമെന്നും അദ്ധേഹം സൂചിപ്പിച്ചു.

പ്രാചീന കാടൻ സംസ്കാര രീതിയിലേക്ക് രാജ്യത്തെ സംഘ പരിവാർ സംഘടനകൾ നയിക്കുമ്പോഴും രാജ്യത്തെ പ്രധാനമന്ത്രിയും, അഭ്യന്തര മന്ത്രിയും മൗന വൃതത്തിലാണെന്നും അദ്ധേഹം പറഞ്ഞു.

കേരളത്തിലും സാഹചര്യം വ്യത്യസ്ഥമല്ലെന്നും പി എസ് സി പരീക്ഷയിൽ പോലും എസ് എഫ് ഐയിലും, ഡി വൈ എഫ് ഐയിലും പെട്ടവരെ തിരുകി ക്കയറ്റാൻ അവിഹിതമാർഗ്ഗം അവലംബിക്കുന്നു എന്നതിൻ്റെ തെളിവാണു യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവവികാസനങ്ങളെന്നു അദ്ധേഹം സൂചിപ്പിച്ചു. വർഷങ്ങളായി കാത്തു സൂക്ഷിച്ചു വന്ന പി എസ് സി യുടെ വിശ്വാസ്യതയാണു പിണറായി സർക്കാർ ഇല്ലാതാക്കുന്നത്. യൂണിവേർസിറ്റി പരീക്ഷകളിൽ പോലും ക്രമക്കേടുകൾ നടത്തിയത് മിടുക്കരായ വിദ്യാർത്ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് അദ്ധേഹം പറഞ്ഞു.

ക്യാമ്പസുകളിൽ ഗുണ്ടകളെ ഭരണമേല്പിക്കുകയും, ഗുണ്ടകൾ തീരുമാനിക്കുന്നതനുസരിച്ച് മറ്റു വിദ്യാർത്ഥി സംഘടനകളെയും, സ്വന്തം പ്രസ്ഥാനത്തിൽ തന്നെ അനീതിയ്ക്കെതിരെ ശബ്ദമുയർത്തുന്നവരെയും ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതികൾക്കെതിരെ കേരള ജനത ഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ധേഹം സൂചിപ്പിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അഭിജിത് നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം ഒത്തു തീർപ്പാക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് കൂടി സമീർ ഏറാമല കൂട്ടിച്ചേർത്തു.

Advertisment