Advertisment

പ്രളയ ബാധിതർക്ക് കൈതാങ്ങായി ഖത്തർ ഇൻകാസ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  പ്രളയ ദുരിത്തിൽ വലയുന്ന കേരള ജനതയ്ക്ക് സ്വാന്തനമേകാൻ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രത്യേക കമ്മിറ്റിയ്ക്ക് രൂപം നൽകി. ഇൻകാസിൻ്റെ നാട്ടിലുള്ള നേതാക്കളുമായും, കൂടുതൽ നാശം വിതച്ച ജില്ലകളിലെ ഡി സി സി യുമായും സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വസിക്കുന്നവർക്ക് ഉപയോഗിക്കാൻ ആവശ്യമുള്ള പുതപ്പുകളും, മറ്റു അടിയന്തിര പ്രാധാന്യമുള്ള സാധനങ്ങളും ആദ്യ ഘട്ടമെന്നോണം നാട്ടിലേയ്ക്ക് അയച്ചു.

ഇൻകാസ് ഖത്തറിന്റെ നാട്ടിലുള്ള പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രളയമേഖലയിലെ ക്യേമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഇനിയും ഉണ്ടങ്കിൽ അത് എത്രയും വേഗത്തിൽ നാട്ടിലേയ്ക്കെത്തിക്കുവാൻ വേണ്ട നടപടികൾ കൈ കൊള്ളുമെന്നും, പ്രളയ ദുരിതമനുഭവക്കുന്നവർക്ക് കൈതാങ്ങാകുവാൻ പുതപ്പ്, ഡ്രസ്സുകൾ പോലുള്ള അടിയന്തിര പ്രാധാന്യമുള്ള സാധനങ്ങൾ നല്കി സഹായിക്കാൻ സന്മനസ്സുള്ള ഖത്തർ നിവാസികൾ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുമായി ബന്ധപ്പെടുകയാണങ്കിൽ, അവർ നല്കുന്ന സാധനങ്ങൾ സൗജന്യമായി അർഹതപെട്ടവർക്ക് എത്തിച്ചു കൊടുക്കാനുള്ള സൗകര്യം ഒരുക്കി ക്കൊടുക്കുന്നതായിരിക്കുമെന്നും ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീർ ഏറാമല അറിയിച്ചു.

പ്രളയത്തിൻ്റെ പൂർണ്ണമായ ആഴം മനസ്സിലാക്കിയതിനു ശേഷം കെ പി സി സിയുടെയും, രാഹുൽ ഗാന്ധിയുടെയും നിർദ്ദേശമനുസരിച്ചുള്ള കൂടുതൽ സഹായങ്ങൾ എത്തിക്കുവാൻ വരും ദിവസങ്ങളിൽ ശ്രമിക്കും. പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങ് ആകുവാൻ ആഗ്രഹിക്കുന്നവർ, ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി മനോജ് കൂടലിനെ (+974 5532 0917) ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

Advertisment