Advertisment

കോഴിക്കോട് ജില്ല ഇൻകാസ് ഖത്തർ വനിത വിങ് രൂപീകൃതമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ: ഒ ഐ സി സി (ഇൻകാസ്) ഖത്തർ കോഴിക്കോട് ജില്ല വനിത വിങ് ഇന്നലെ സ്റ്റാർ കിച്ചൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ നിലവിൽ വന്നു. കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡൻ്റ് അഷറഫ് വടകര അദ്ധ്യക്ഷനായ ചടങ്ങിൽ ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് കെ കെ ഉസ്മാൻ ഉൽഘാടനം നിർവ്വഹിച്ചു. ഷിഹാസ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ സുബൈർ സി എച്ച് നന്ദി പ്രകാശിപ്പിച്ചു.

Advertisment

publive-image

സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്ഥഫ ഈണം, കോഴിക്കോട് ജില്ല ഇൻകാസ് ജനറൽ സെക്രട്ടറി അബ്ബാസ് സി വി , വർക്കിങ് പ്രസിഡൻ്റ് ഗഫൂർ നന്തി, മുഖ്യ രക്ഷാധികാരി കുഞ്ഞമ്മത് കൂരളി, സെക്രട്ടറി മുഹമ്മദലി വാണിമേൽ, സെക്രട്ടറി സിദ്ധീഖ് സി ടി, സെക്രട്ടറി ഹരീഷ് കുമാർ, റഫീഖ് അഹമ്മദ്, സാദിഖ് അലി വാണിമേൽ എന്നിവർ പ്രസംഗിച്ചു.

നൗഷാദ് പയ്യോളിയുടെ കോൺഗ്രസിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്‌ളാസ് ശ്രദ്ധേയമായി.

വനിതാ വിങ്ങിൻ്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു.

പ്രസിഡൻ്റ് : ഷെമീറ അബ്ദുള്ള

വൈസ് പ്രസിഡൻ്റ് : ജസ്നി മുല്ലോളി

ജനറൽ സെക്രട്ടറി : രാജി റജിലാൽ

ജോയിൻ്റ് സെക്രട്ടറി : ഷംന ഷാഹിദ്

ട്രഷറർ : ഷമി സാദിഖ്

പ്രസിഡന്റ് ഷെമീറ അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പ്രഥമ വനിതാ വിങ് യോഗത്തിൽ ജനറൽ സെക്രട്ടറി രാജി രജിലാൽ സ്വാഗതവും, ട്രഷറർ ഷമി സാദിഖ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ ജസ്‌നി മുല്ലോളി, ജോയിന്റ് സെക്രട്ടറി ഷംന ഷാഹിദ് എന്നിവർ പ്രസംഗിച്ചു.

Advertisment