Advertisment

ഇൻകാസ് ഖത്തർ തലശ്ശേരി നിയോജകമണ്ഡലം പുനഃസംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  ഇൻകാസ് ഖത്തർ നിയോജകമണ്ഡലങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തലശ്ശേരി നിയോജകമണ്ഡലം പുനഃസംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ പ്രസിഡന്റ് അനീഷ് മുഴപ്പിലങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മൊയ്‌തു പാറമ്മൽ രക്ഷാധികാരിയായുള്ള കമ്മിറ്റിയിൽ റഹിം റയാനെ പ്രസിഡന്റ് ആയും അമീൻ ആരോമയെ ജനറൽ സെക്രട്ടറി ആയും പ്രശോബ് നമ്പ്യാരെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

Advertisment

publive-image

മറ്റു ഭാരവാഹികളായി പവിത്രൻ പാറാൽ, ജമാൽ പാറാൽ (വൈസ് പ്രസിഡന്റ്), ആസിഫ് ചൊക്ലി, ഫൈസൽ കണ്ടോത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് അജ്മൽ (ജോയിന്റ് ട്രഷറർ), രാകേഷ് വേങ്ങോളി (ഓഡിറ്റർ), ശ്രീജയൻ (കൾച്ചറൽ സെക്രട്ടറി), ഷഹീം സി വി (സ്പോർട്സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി നിഹാസ് കോടിയേരി സുരേഷ് മമ്പള്ളി, ജംഷിദ് എം പി, റഹിം ഒളവിലം, മഹ്‌റൂഫ് പാറമ്മൽ, പ്രകാശ്, നജീബ് ഒളവിലം, അൻസാരി കെ പി, രാജൻ, പ്രഭോഷ്, അമീർ അലി എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, നിഹാസ് കോടിയേരി, ജെനിറ്റ് ജോബ്, റഷീദ് പേരാവൂർ, ഷമീർ മട്ടന്നൂർ, ജംനാസ് മാലൂര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്ത്‌ പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Advertisment