Advertisment

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 134 -)൦ ജന്മദിനം ഇൻകാസ് ഖത്തർ ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ഖത്തർ:  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 134ആം സ്ഥാപകദിനം ഇൻകാസ് ഖത്തർ ആഘോഷിച്ചു.

Advertisment

ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമലയുടെ അധ്യക്ഷതയിൽ ഐസിസി ദോഹയിൽ വെച്ചു നടന്ന ചടങ്ങിൽ ഇൻകാസ് നേതാക്കളും പ്രവർത്തകരും തങ്ങളുടെ സന്തോഷം കേയ്ക്ക് മുറിച്ചു പങ്ക് വെച്ചു.

publive-image

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിറവി തന്നെ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നെന്നും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യയ്‌ക്കു ചെയ്ത സമഗ്ര സംഭാവനകളെ കുറിച്ചും, ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഇന്ത്യയുടെ ആത്മാവെന്നും, 2019 ൽ രാഹുൽജിയിലൂടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും അധ്യക്ഷ പ്രസംഗത്തിൽ സമീർ ഏറാമല പറഞ്ഞു.

ഇൻകാസ് ഖത്തർ പ്രവർത്തകരുടെ നിറ സാന്നിധ്യത്താൽ ശ്രേഷ്ഠമായ ചടങ്ങിൽ ജനറൽ സിക്രട്ടറി ഹഫീസ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

ഇൻകാസ് - ഒഐസിസി ഭാരവാഹികളായ കെ കെ ഉസ്‌മാൻ, ജോപ്പച്ചൻ തെക്കേക്കൂറ്റ്, സിദ്ദിഖ് പുറായിൽ, ജോൺ ഗിൽബെർട്, മുഹമ്മദലി പൊന്നാനി, സുരേഷ് കരിയാട്, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, കമാൽ കല്ലാത്തയിൽ, ഡേവിസ് എടശ്ശേരി, നെബു പി ജോയ്, സിറാജ് പാലൂർ, ഫാസിൽ വടക്കേകാട്, വഹാബ് മലപ്പുറം, ഫാസിൽ ആലപ്പുഴ, ആഷിഖ് അഹമദ്, അഷറഫ് വടകര, എ പി മണികണ്ഠൻ, മജീദ് , മറ്റു ജില്ലാ ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.

Advertisment