Advertisment

ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ല കമ്മിറ്റി കോന്നി ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോന്നി ഉപതെരഞ്ഞെടുപ്പു കൺവെൻഷൻ ഐ സി സി ബാംഗ്ലൂർ ഹാളിൽ വച്ചു നടത്തി. ത്രികോണ മൽസരം നടക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി പി മോഹൻ രാജിനെ വലിയ മാർജിനിൽ വിജയിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണു ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.

Advertisment

publive-image

പത്തനം തിട്ട ജില്ല ഇൻകാസ് പ്രസിഡൻ്റ് ജോർജ് കുരുവിള അധ്യക്ഷനായ ചടങ്ങ് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല ഉൽഘാടനം ചെയ്തു. ജനകീയനും, ഡി സി സി പ്രസിഡൻ്റും കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ പി മോഹൻ രാജ് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതിൻ്റെ ആവശ്യകത ഉൽഘാടന പ്രസംഗത്തിൽ സമീർ ഏറാമല എടുത്ത് പറഞ്ഞു.

കൂടാതെ, ഒ ഐ സി സി ഗ്ളോബൽ വൈസ് പ്രസിഡൻ്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, വൈസ് പ്രസിഡൻ്റ് അൻവർ സാദത്ത്, ആലപ്പുഴ ജില്ല ഇൻകാസ് പ്രസിഡൻ്റ് സാം വിളനിലം, കോഴിക്കോട് ജില്ല പ്രസിഡൻ്റ് അഷറഫ് വടകര, കാസർകോട് ജില്ല പ്രസിഡൻ്റ് ഹരി, കോട്ടയം ജില്ല ജനറൽ സെക്രട്ടറി മാത്തുക്കുട്ടി, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, എറണാകുളം ജില്ല ജനറൽ സെക്രട്ടറി ജോയ് പോൾ എന്നിവർ സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

തെരെഞ്ഞെടുപ്പ് കൺവൻഷനോടൊപ്പം നാട്ടിൽ പോയി വോട്ട് ചെയ്യാൻ പ്രാപ്തിയുള്ളവർ ആ നിലയിലുള്ള ഇടപെടൽ നടത്താൻ യോഗം ആവശ്യപ്പെട്ടു. പത്തനം തിട്ട ലോക്സഭ മണ്ഡലം എം പി അടൂർ പ്രകാശ് യോഗത്തെ ടെലികോൺഫറസിലൂടെ അഭിസംബോധനം ചെയ്തു. പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ബ്രോൺസ്കി വർഗീസ് സ്വാഗതവും ജിബി നന്ദിയും പറഞ്ഞു.

Advertisment