Advertisment

ഇൻകാസ് ഒ ഐ സി സി ഖത്തർ കണ്ണൂര്‍ നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  ഇൻകാസ് – ഒ ഐ സി സി ഖത്തർ കണ്ണൂര്‍ ജില്ലാ കമ്മറ്റി നിയോജകമണ്ഡലം കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു.

Advertisment

ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അനീഷ് ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശശിധരന്‍, ഹരിദാസ് എന്നിവര്‍ രക്ഷാധികാരികളായ കമ്മറ്റിയില്‍ ശ്രീരാജ് ചൊവ്വയെ പ്രസിഡന്റ് ആയും നിഖിലിനെ ജനറൽ സെക്രട്ടറി ആയും താബിത്തിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

publive-image

മറ്റു ഭാരവാഹികളായി ഹക്കീം മുണ്ടേരി, സജിന്‍ ഡെര്‍മല്‍ (വൈസ് പ്രസിഡന്റ്), ശ്രീദീപ്, ആസിഫ് എളയാവൂര്‍ (സെക്രട്ടറി), സനാഫ് (ജോ. ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, അനീഷ് ബാബു, നിയാസ് ചെരിപ്പത്ത്, , നിഹാസ് കോടിയേരി, ജെനിറ്റ് ജോബ്, ജയചന്ദ്രന്‍, അബ്ദുള്‍ റഷീദ്, എന്നിവർ യോഗത്തിൽ പങ്കെടുത്ത്‌ പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Advertisment