Advertisment

ഇൻകാസ് ഖത്തർ മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:   ഇൻകാസ് ഖത്തർ കണ്ണൂര്‍ ജില്ലാ കമ്മറ്റി നിയോജകമണ്ഡലങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ പ്രസിഡന്റ് അനീഷ് മുഴപ്പിലങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജംനാസ് മാലൂരിനെ പ്രസിഡന്റ് ആയും മുഹമ്മദ് എടയന്നൂരിനെ ജനറൽ സെക്രട്ടറി ആയും ഷാഫിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

Advertisment

publive-image

മറ്റു ഭാരവാഹികളായി സജീര്‍ എടയന്നൂര്‍, മുഹമ്മദ് സി കെ (വൈസ് പ്രസിഡന്റ്), മെഹബൂബ്, ഫൈസൽ മാലൂര്‍ (ജോയിന്റ് സെക്രട്ടറി), സയിദ് (കൾച്ചറൽ സെക്രട്ടറി), ഷംസുദ്ദീന്‍ (സ്പോർട്സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി ഷമീര്‍ മട്ടന്നൂര്‍, ഷബീര്‍ കോളയാട്, ഹമീദ്, മാലിക്ക്, റിയാസ് , ഷഫീര്‍ ഉരുവച്ചാല്‍,എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, നിഹാസ് കോടിയേരി, ജയചന്ദ്രന്‍, ജെനിറ്റ് ജോബ്, അനില്‍ അഴീക്കോട്, റഷീദ് പേരാവൂർ, , പവിത്രന്‍ പാറാല്‍, റഹീം റയാന്‍, ശ്രീരാജ് കണ്ണൂര്‍, എന്നിവർ യോഗത്തിൽ പങ്കെടുത്ത്‌ പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Advertisment