Advertisment

ഇൻകാസ് ഖത്തർ എനർജൈസർ 2020 ജഴ്‌സിയുടെ പ്രകാശനം നിർവ്വഹിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി, ഖത്തർ ദേശീയ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം കമ്മിറ്റികൾ തമ്മിലുള്ള സ്പോർട്സ് മീറ്റ് "എനർജൈസർ - 2020" യുടെ വിവിധ ടീമുകൾക്കുള്ള ജഴ്‌സിയുടെയും, ഒഫീഷ്യൽസിനുള്ള , ട്രാക്ക് സ്യൂട്ടിൻ്റെയും പ്രകാശനം അൽ അറബി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിച്ചു.

Advertisment

publive-image

ഒഫീഷ്യൽസിനു വേണ്ടി വൺ ടച്ച് ട്രേഡിങ് സർവീസസ് സ്പോൺസർ ചെയ്യുന്ന ട്രാക്ക് സ്യൂട്ട് ഒ ഐ സി സി ഖത്തർ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഉസ്മാൻ കെ കെയ്ക്ക് കൈമാറി കമ്പനി എം ഡി ഷൗക്കത്തലി പ്രകാശനം ചെയ്തു.

ടീം അംഗങ്ങൾക്ക് ALDAR FOR EXCHANGE സ്പോൺസർ ചെയ്യുന്ന ജഴ്‌സി കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡൻ്റ് അഷറഫ് വടകരയും ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ആഷിഖ് അഹമ്മദും ചേർന്ന് കമ്പനി പ്രതിനിധി സുരേഷ് ബാബുവിൽ നിന്ന് ഏറ്റുവാങി.

ചടങ്ങിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് വിപിൻ മേപ്പയ്യൂർ, സെക്രട്ടറി കരീം നടക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ നദീം മനാർ, ജില്ല സെക്രട്ടറി അബ്ബാസ് സിവി, ജില്ല സെക്രട്ടറി അസീസ് പുറായിൽ, നജീബ് തൗഫീഖ്, അമീർ പേരാമ്പ്ര, സയ്യിദ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment