Advertisment

ലോക്സഭ ഇലക്ഷൻ മുന്നൊരുക്ക യോഗം - ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ലോക്സഭ ഇലക്ഷൻ്റെ പ്രചരണത്തിനായി വളരെ സജീവമായി ഇടപെടാൻ ഐ സി സി ഖത്തർ മുംബൈ ഹാളിൽ വെച്ചു നടന്ന ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Advertisment

publive-image

ലോക്സ്സഭ ഇലക്ഷനിൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനുതകുന്ന തരത്തിൽ തെരുവ് നാടകവും, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ 2 പേരെ വീതം ഓരോ നിയോജക മണ്ഡലത്തിൽ നിയോഗിക്കാനും, ലോക്സഭ ഇലക്ഷനു വോട്ട് രേഖപ്പെടുത്തുന്ന തരത്തിൽ ഖത്തറിലുള്ള പ്രവാസി വോട്ടർമാരുടെ ലീവ് ക്രമീകരിപ്പിക്കാൻ ശ്രമം നടത്താൻ കൂടി ഇന്നലെ ചേർന്ന ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

ജില്ല പ്രസിഡൻ്റ് അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ച യോഗം, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല ഉൽഘാടനം ചെയ്തു.

ഇൻകാസ് ഖത്തർ ഒത്തൊരുമിച്ച് ലോക് സഭ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും, അതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള നിയോജക മണ്ഡലം, ബൂത്ത് കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർത്ത് പ്രചരണ രംഗത്ത് ഇൻകാസ് ഖത്തറിന്റെ ശക്തമായ സാന്നിധ്യമറിയിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സമീർ ഏറാമല പറഞ്ഞു.

ജില്ല രക്ഷാധികാരി കുഞ്ഞമ്മദ് കൂരാളിയും, വൈസ് പ്രസിഡൻ്റ് അഷറഫ് പി എമ്മും യോഗത്തിൽ പ്രസംഗിച്ചു. ജില്ല ആക്ടിങ്ങ് ജനറൽ സെക്രട്ടറി സിദ്ധീഖ് സി ടി സ്വാഗതവും ട്രഷറർ സുശാന്ത് വളയം നന്ദിയും രേഖപ്പെടുത്തി.

Advertisment