Advertisment

വർഗീയ ശക്തികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ കോൺഗ്രസ്സിന്ന് മാത്രമേ കഴിയൂ - ഇൻകാസ് ഖത്തർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഇന്ത്യ രാജ്യത്തിന്റെ മതേരത്വവും ജനാധിപത്യവും വെല്ലുവിളികൾ നേരിടുന്ന വർത്താന കാലഘട്ടത്തിൽ, വർഗീയ ശക്തികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ കോൺഗ്രസ്സിന്ന് മാത്രമേ സാധിക്കൂ എന്നും അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ മുന്നിട്ടിറങ്ങണമെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്. ഐ. സി. സി യിൽ ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കൺവൻഷൻ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻ്റ് അൻവർ സാദത്ത് ഉൽഘാടനം ചെയ്തു യോഗത്തിൽ ജില്ല പ്രസിഡൻ്റ് കുരുവിള ജോർജ് അദ്ധ്യക്ഷം വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന്ന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പത്തനംതിട്ട പാർലിമെന്റ് മണ്ഡലം എം. പിയും യു.ഡി.ഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി ടെലിഫോണിലൂടെ സംസാരിച്ചു.

ചടങ്ങിൽ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ബ്രോൺസ്‌കി വർഗീസ് സ്വാഗതവും, അലക്സ് തുമ്പവൺ നന്ദിയും പറഞ്ഞു.ലിജു എബ്രഹാം. ജിബി വർഗീസ്, ചാൾസ്, രെഞ്ചു, ജെയിംസ്, ജിനു വർഗീസ്, നിതിൻ, വിനോദ് എന്നിവർ നേതൃത്വം നൽകി.

Advertisment