Advertisment

ഇൻകാസ് ഖത്തർ അനുശോചന യോഗം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: ഒ ഐ സി സി ഗ്ലോബൽ പ്രേസിഡന്റും, ഇൻകാസ് ഖത്തർ ചീഫ് പാട്രണും, അറിയപ്പെടുന്ന വ്യവസായിയുമായ പത്മശ്രീ സി കെ മേനോന്റെ അകാല നിര്യാണത്തില്‍ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

Advertisment

കോൺഗ്രസ് പാർട്ടിക്ക്, വിശിഷ്യ, പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്‌ക്കാരിക അന്തരീക്ഷത്തിന് പറഞ്ഞറിയിക്കാൻ വയ്യാത്തത്ര കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും കോൺഗ്രസിന്റെ പ്രവാസ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് വളരെ വലിയൊരു ആഘാതമാണ് വരുത്തിയിരിക്കുന്നതെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.

publive-image

ദോഹ മതാർ ഖദീമിലെ സ്റ്റാർ കിച്ചൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത് അധ്യക്ഷം വഹിച്ചു. ഒരു മിനിറ്റ് മൗനാചരണത്തോടെയയാണ് പരിപാടി തുടങ്ങിയത്.

ഐ സി സി മുൻ പ്രസിഡന്റ് ഗിരീഷ് കുമാർ, സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ജോൺ ഗിൽബെർട്, നിയാസ് ചെരിപ്പത്ത്, സാം കുരുവിള, ജോർജ് ഒരുവിള,അഷ്‌റഫ് വടകര, ഹരി കാസർകോട്, അനീഷ് കണ്ണൂർ, മാത്തുക്കുട്ടി കോട്ടയം, ഷംസു എറണാകുളം, ആഷിഖ് അഹമ്മദ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും സംസ്ഥാന ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.

രാവിലെ, പത്മശ്രീ സി കെ മേനോന്റെ ഭൗതിക ശരീരത്തിൽ ഒ ഐ സി സി - ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് സമീർ ഏറാമല, ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത് ആലപ്പുഴ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

Advertisment