Advertisment

മഹാത്മാ ഗാന്ധിയുടെ ഓർമ്മ പുതുക്കി ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ഗാന്ധി സ്‌മൃതി സന്ധ്യ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനമായ ജനുവരി 30 ന്, ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐസിസി ദോഹയിൽ ഗാന്ധി സ്‌മൃതി സന്ധ്യ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു.

Advertisment

publive-image

മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ പ്രവർത്തിയെ യോഗം അപലപിച്ചു. മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത മതേതര ഇന്ത്യ രാഹുൽ ഗാന്ധിയിലൂടെ പുനർജനിക്കുമെന്ന് സമീർ ഏറാമല അഭിപ്രായപ്പെട്ടു.

ഒഐസിസി ഗ്ലോബൽ മെമ്പർ ജോൺ ഗിൽബെർട് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നിർവഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ആഷിഖ് അഹമദ്, സാം വിളനിലം എന്നിവരും ഇൻകാസ് ഒഐസിസി ഗ്ലോബൽ, സെൻട്രൽ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ മഹാത്മജിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും, ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.

Advertisment