Advertisment

ഇൻകാസ് എറണാകുളം ലോക സഭാ തിരഞ്ഞെടുപ്പു കൺവൻഷൻ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇൻകാസ് ഖത്തർ എറണാംകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ മാർച്ച് 29 നു വെള്ളിയാഴച ദോഹയിൽ

മതാർ കദീമിലെ സ്ററാർ കാറ്ററിംഗിൽ വെച്ച് നടന്നു. പ്രസ്‌തുത കൺവെൻഷൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡെന്റ് സമീർ ഏറാമല ഉത്ഘാടനം ചെയ്തു .

Advertisment

മതേതര ഇന്ത്യയ്ക്കായുള്ള കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിനു വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങളിൽ ഇൻകാസ് ഖത്തർ പ്രവർത്തകർ മുന്നിലുണ്ടാവണമെന്നും, കഴിയുന്നത്ര ആളുകൾ നാട്ടിൽ പോയി വോട്ടവകാശം വിനിയോഗിക്കണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സമീർ ഏറാമല അഭിപ്രായപ്പെട്ടു.

publive-image

പ്രസ്തുത യോഗത്തിൽ വച്ചു ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡെന്റ് എം.ഐ ഷംസുദ്ധീൻ , ജനറൽ സിക്രട്ടറി ജോയ് പോൾ , ട്രഷറർ എം. എം. അബ്ബാസ് എന്നിവരും വൈസ് പ്രസിഡന്റുമാരായി രാമചന്ദ്രൻ , ഷഹീൻ മജീദ് , സെബാസ്റ്യൻ കാഞ്ഞൂർ എന്നിവരും, സിക്രട്ടറിമാർ ജോയ് ജോസ് , ജസ്റ്റിൻ എന്നിവരും സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി പരീത് പിള്ള ആലുവയും , കൾച്ചറൽ സിക്രട്ടറി ആയി സലീൽ സ്പോർട്സ് സിക്രട്ടറി ആയി ഷെബി അബ്ദുൽ സലാം എന്നിവരെയും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പ്രഖ്യാപിക്കുകയും ചെയ്തു.

കൺവൻഷനെ എറണാകുളം ലോക്സഭാ UDF സ്ഥാനാർഥി ഹൈബി ഈഡനും , ചാലക്കുടി ലോക്സഭ സ്ഥാനാർഥി ബെന്നി ബഹന്നാനും പ്രവർത്തകരെ വീഡിയൊ കോൺഫറൻ സിലൂടെ അഭിസംബോധന ചെയ്തു സംസാരിച്ചു.

publive-image

ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡെന്റ് K K ഉസ്മാൻ, ഒഐസിസി ഗ്ലോബൽ സിക്രട്ടറി Adv. സുനിൽകുമാർ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും ലോക കേരള സഭാ മെമ്പറും ആയ ജോൺ ഗിൽബെർട് ,സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മനോജ് കൂടൽ, സിക്രട്ടറി ഫാസിൽ വടക്കേകാട് എന്നിവർ പങ്കെടുത്തു.

ഫാസിസിറ്റ് വർഗ്ഗീയശക്തികളെ അധികാരത്തിൽ നിന്ന് അകററി നിർത്തി ഭാരതത്തിന്റെ നഷ്പ്പെട്ട ആത്മാവിനെ തിരിച്ചെടുക്കാനുള്ള ഈ പോരാട്ടത്തിൽ UDF സ്ഥാനാർഥികളുടെ വിജയത്തിനായി എല്ലാവിധ പ്രവർത്തനവും പിന്തുണയും നല്കണമെന്ന് കൺവൻഷൻ ആഹ്വാനം ചെയ്തു.

Advertisment