Advertisment

ഇൻകാസ് ഖത്തർ മീഡിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖത്തറിലെ മീഡിയ പ്രവർത്തകർക്കും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾക്കും വേണ്ടി ദോഹയിലെ സൈത്തൂൻ റെസ്റ്റോറന്റിൽ വെച്ച് ഇൻകാസ് ഖത്തർ സെൻടൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

ലേബർ ക്യാമ്പിൽ വെച്ചു സംഘടിപ്പിച്ച ഇഫ്താറിനു ശേഷം ഖത്തറിലെ മുഖ്യധാരാ മാധ്യമ പ്രവർത്തകരേയും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിച്ച ഇഫ്താറിൽ ഇരുപത്തിയേഴ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ഇൻകാസ് സീനിയർ മെമ്പർ കുഞ്ഞമ്മദ് പാലിശ്ശേരിയെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല മെമന്റോ കൊടുത്ത് ആദരിച്ചു.

ഖത്തറിലെ പ്രമുഖ സംഘടനാ പ്രതിനിധികളായ ഐ സി ബി എഫ് പ്രസിഡൻറ് ബാബുരാജ്, ഐ സി സി വൈസ് പ്രസിഡന്റ് വിനോദ് നായർ, കെ എം സി സി പ്രസിഡന്റ് SAM ബഷീർ, ഐഎംഎഫ് പ്രസിഡന്റ് അഷ്റഫ് തൂണേരി , ഐ എം എഫ് ജനറൽ സിക്രട്ടറി ഐ എം എ റഫീഖ്, സുലൈമാൻ മദനി, ഡോ. യാസിർ, ബുഹാരി, ഇ പി അബ്ദുൽ റഹ്മാൻ, ഷാനവാസ്, റേഡിയോ സുനോ,

മലയാളം 98.6 എഫ് എം പ്രതിനിധികൾ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായ ഉസ്മാൻ കെ കെ, മനോജ് കൂടൽ, അൻവർ സാദത്ത്, വിപിൻ മേപ്പയ്യൂർ, സിറാജ് പാലൂർ, നാസർ വടക്കേകാട്, ഫാസിൽ വടക്കേകാട്, ഫാസിൽ ആലപ്പുഴ, അഷറഫ് വടകര, ആഷിഖ് അഹമ്മദ്, ആരിഫ് പയന്തൊങ്ങിൽ, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സിക്രട്ടിമാർ, പ്രമുഖ സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment