Advertisment

പ്രവർത്തകരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയും ബദർ അൽ സമാ മെഡിക്കൽ സെൻററും സംയുക്തമായി ഇൻകാസ് ഖത്തർ പ്രവർത്തകർക്കു വേണ്ടി ബദർ അൽ സമാ മെഡിക്കൽ സെന്റർ, മഅമൂറയിൽ വെച്ച് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം നിർവഹിച്ച ക്യാംപിൽ, നാനൂറിൽ പരം ഇൻകാസ് പ്രവർത്തകർ പങ്കെടുത്തു.

Advertisment

publive-image

പ്രവർത്തകർക്കായി വിവിധ ര ക്ത, ഇസിജി, എക്സ് റേ പരിശോദനകളും, ഹൃദയ, ത്വക്ക്, ഇൻടി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈ മെഡിക്കൽ ക്യാംപിനോടനുബന്ധിച്ച് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ബ്ലഡ് ഡൊണേഷൻ ക്യാംപും സംഘടിപ്പിച്ചിരുന്നു. അമ്പതോളം വരുന്ന ബ്ലഡ് ഡൊണേഷൻ നടന്നിരുന്നു.

തുടർന്ന് ബദർ അൽ സമാ ക്ലീനിക്കിലെ കാർഡിയോളജിസ്റ്റ് ഡോ. ദിലു വിശ്വനാഥൻ, ജനറൽ മെഡിസിൻ ഡോ. അനസ് സാല എന്നിവർ ഇൻകാസ് പ്രവർത്തകർക്കായി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മനോജ് കൂടൽ, അൻവർ സാദത്ത്, സുരേഷ് കരിയാട്, ഫാസിൽ വടക്കേകാട്, ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ മാർക്കറ്റിംഗ് മാനേജർ റിനു ജോസഫ്, സന്തോഷ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം കൊടുത്തു.

Advertisment