Advertisment

ഇന്ത്യൻ സീനിയർ വോളിബോൾ ടീമിനു ഇൻകാസ് ഖത്തർ സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഇരുപതാമത് ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിനായി ഇറാനിലേക്ക് തിരിക്കുന്നതിനു മുമ്പ് ഖത്തറിൽ പരിശീലന മൽസരത്തിൽ പങ്കെടുത്ത ഇന്ത്യൻ സീനിയർ വോളിബോൾ ടീമിനു ഇൻകാസ് ഖത്തർ സ്വീകരണം നൽകി. സൽവ റോഡിലുള്ള സൈത്തൂൺ റസ്റ്റോറന്റിൽ നടന്ന പ്രൗഢ ഗംഭീരമായ സ്വീകരണ യോഗത്തിൽ ഇൻകാസിന്റെ പ്രഗൽഭരായ നേതാക്കൾ സംബന്ധിച്ചു.

Advertisment

publive-image

ഇന്ത്യൻ ടീമിന്റെ ഖത്തറിലെ കോർഡിനേറ്റർ ആഷിഖ് അഹമ്മദ് സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല ഇന്ത്യൻ ടീമിനുള്ള ഉപഹാരം സമർപ്പിച്ചു.

ഇറാനിലെ ടെഹറാനിലേക്ക് ഖത്തറിൽ നിന്ന് പുറപ്പെടുന്ന ടീമിനു വിജയാശംസകൾ നേർന്നു കൊണ്ട് വൈസ് പ്രസിഡൻ്റുമാരായ അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, ജനറൽ സെക്രട്ടറി സിറാജ് പാലൂർ, സെക്രട്ടറിമാരായ കരീം നടക്കൽ, ഫാസിൽ ആലപ്പുഴ, വോളിഖ് പ്രസിഡൻ്റ് നജീബ്, മറ്റു സെൻട്രൽ, ജില്ല ഭാരവാഹികൾ പ്രസംഗിച്ചു.

publive-image

ഉക്രപാണ്ഡ്യൻ, റഞ്ജിത് സിങ്, അജിത് ലാൽ, നവീൻ രാജാ ജേക്കബ്, പ്രഭാകരൻ, അമിത്, അശ്വൽ റായി, മനോജ്, അഖിൻ, ദീപേഷ് കുമാർ, ജെറോം വിനീത്, വിനീത് കുമാർ, പങ്കജ് ശർമ്മ, കമലേഷ് കാർത്തിക്, ഡ്രാഗൺ (ഹെഡ് കോച്ച്), ശ്രീധരൻ (അസ്സിസ്റ്റൻ്റ് കോച്ച്), നരേഷ് കുമാർ (അസ്സിസ്റ്റൻ്റ് കോച്ച്), ദിഗ് വിജയ് സിങ് (ഫിസിയോ തെറാപ്പിസ്റ്റ്), ഒഗ്ജെൻ മാർക്കോസിക് (അനാലിസർ), സ്റ്റീഫൻ ( ട്രയിനർ), രാമവ്താർ സിങ് ജാക്കർ (ടീം മാനേജർ), വാസുദേവൻ (ചീഫ് ഓഫ് ഡെലഗേഷൻ) എന്നിവർ ആണു ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു സ്വീകരണ യോഗത്തിൽ സന്നിഹിതരായിരുന്നത്.

ടീമംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണം ഡൈനാമിക്സ് സ്പോർട്സ് ക്ളബ് എം ഡി നദീം മനാറും മറ്റു ഇൻകാസ് ഖത്തർ ഭാരവാഹികളും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് കൂടൽ നന്ദി പ്രകാശിപ്പിച്ചു.

Advertisment