Advertisment

ഇന്‍കാസ് -ഒ ഐ സി സി ഖത്തര്‍ കൂത്ത്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂത്ത് പറമ്പ് നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു.

Advertisment

ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അനീഷ് ബാബു മുഴുപ്പിലങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൂത്ത് പറമ്പ് നിയോജകമണ്ഡലം രക്ഷാധികാരിയായി ചാത്തു, പ്രസിഡന്‍റായി സജീവന്‍, ജന: സെക്രട്ടറിയായി ബാബുരാജ് വൈസ് പ്രസിഡണ്ടുമാരായി അശോകന്‍, സുകുമാരന്‍, ജോ: സെക്രട്ടറിമാരായി റഷീദ്, നാരായണന്‍, ട്രഷററായി മുഹമ്മദ് കടവത്തൂര്‍, ജോ: ട്രഷററായി രതീഷ്, കള്‍ച്ചറല്‍ സെക്രട്ടറിയായി സനീഷ് ,സ്പോര്‍ട്സ് സെക്രട്ടറിയായി അനില്‍ കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

publive-image

സുരേഷ് കരിയാട്, സുരേഷ് എ ടി എസ്, അനില്‍ കുമാര്‍, ഫിറോസ്,സായന്ത്,സനീഷ്, റിതുന്‍, സുധീര്‍, പ്രകാശ്, റനീഷ് തുടങ്ങിയവരെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

നിയാസ് ചെരിപ്പത്ത്, സുരേഷ് കരിയാട്, നിഹാസ് കൊടിയേരി,ഷാദുലി നാറാത്ത്, ജയചന്ദ്രന്‍, ജെനിറ്റ് ജോബ്, സുരേഷ് എ ടി എസ്, അനില്‍ അഴീക്കോട്, ശ്രീരാജ് ചൊവ്വ, റഹീം റയാന്‍, ജംനാസ് മാലൂര്‍, അഭിഷേക് മാവിലായി തുടങ്ങിയവര്‍ പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു.

Advertisment