Advertisment

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ യാത്രക്കാരുടെ പരാതികൾ ഏറുന്നു. ഇൻകാസ് ഒ ഐ സി സി ഖത്തര്‍ കണ്ണൂർ ജില്ലാ കമ്മറ്റി നിവേദനം സമർപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ദോഹ കണ്ണൂർ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ട് വൈകി ഓടുന്നതിലും യാത്രക്കാരോടുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലുമുള്ള പ്രതിഷേധം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒഐസിസി ഖത്തർ- ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കൺട്രി മാനേജർ വീണ നാഗിക്കു നിവേദനം സമർപ്പിച്ചു.

Advertisment

ഇൻകാസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ അനീഷ് ബാബു മുഴപ്പിലങ്ങാടിന്റെ നേതൃത്വത്തിലുള്ള നിവേദന സംഘത്തില്‍ സുരേഷ് കരിയാട്, നിഹാസ് കോടിയേരി, റഹിം റയാൻ, ജംനാസ് യൂസഫ് തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.

എയർ ഇന്ത്യ എക്സ്പ്രസ്സ് കൺട്രി മാനേജരുമായുള്ള കൂടിക്കാഴ്ചയിൽ യാത്രക്കാരോട് എയർ ഇന്ത്യ കാണിക്കുന്ന അനീതി ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞു. മാനേജറിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഭാവിയിൽ ഇത്തരം അനുഭവങ്ങൾ ഇല്ലാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവർ ഉറപ്പു നൽകുകയുണ്ടായി.

പ്രശ്നപരിഹാരം ത്വരിതപ്പെടുത്തുന്നതിനായി നിവേദനത്തിന്റെ കോപ്പി കണ്ണൂർ, വയനാട്, കാസർഗോഡ്, വടകര എംപിമാർക്കും എയർ ഇന്ത്യ എക്സ്പ്രസ്സ് നോഡൽ ഓഫീസർക്കും കൈമാറുമെന്ന് ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റി അറിയിച്ചു.

Advertisment