Advertisment

ഇൻകാസ് - ഒ ഐ സി സി ഖത്തർ കോട്ടയം ജില്ല കമ്മിറ്റി നവദർശൻ 2019 ഗംഭീരമായി നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഇൻകാസ് - ഒ ഐ സി സി ഖത്തർ കോട്ടയം ജില്ല കമ്മിറ്റി നടത്തിയ നവദർശൻ 2019 ഇൽ മുഖ്യാഥിതിയായി കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലീ പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തി.

Advertisment

കെ പി സി സി നിയോഗിച്ച, എ ഐ സി സി യുടെ അംഗീകാരമുള്ള ഖത്തറിലെ ഔദ്യോഗിക ഇൻകാസ് കമ്മിറ്റിയ്ക്കെതിരെയുള്ള ഏത് നീക്കത്തെയും കെ പി സി സി വളരെ ശക്തമായി തന്നെ നേരിടുമെന്നു അഡ്വ. പി എ സലീം അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.

publive-image

കെ പി സി സി നിയോഗിച്ച കമ്മിറ്റിയാണു ഖത്തരിലെ കോൺഗ്ഗ്രസിനെ പ്രതിനിധീകരിക്കുക എന്നത് അർത്ഥശങ്കയ്ക്കില്ലാത്ത കാര്യമാണെന്ന് അദ്ധേഹം യോഗത്തിൽ സൂചിപ്പിച്ചു. വർഗ്ഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന മാറിയ ഇന്ത്യയിൽ കോൺഗ്രസിൻ്റെ പോഷക സംഘനകൾ ശക്തമാക്കുന്നതിൻ്റെ പ്രാധാന്യം അദ്ധേഹം സൂചിപ്പിച്ചു.

നവദർശൻ 2019 ൻ്റെ ഉൽഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല നിർവ്വഹിച്ചു. അബിൻ വാഴക്കാല അദ്ധ്യക്ഷനായ യോഗത്തിൽ ലിയോ സ്വാഗതം ആശംസിച്ചു.

ജോർജ് പാമ്പാടി, കെ കെ ഉസ്മാൻ, മാത്തുക്കുട്ടി കോട്ടയം, മനോജ് കൂടൽ, അഷറഫ് വടകര, ജോൺ ഗിൽബർട്ട്, സാം കുരുവിള, ഹരികുമാർ, സനൂപ് ഫിലിപ്, മനോജ് കുമാർ, സോണി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ആൻ്റോ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisment