Advertisment

ഇൻകാസ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഒ ഐ സി സി - ഇൻകാസ് ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ആവേശോജ്ജ്വലമായ പല മൽസര ഇനങ്ങളും ആഘോഷ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. കസേര കളി, മിഠായി പെറുക്കല്‍, ലേലം വിളി തുടങ്ങി നിരവധി മത്സര ഇനങ്ങള്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു.

Advertisment

publive-image

പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം കോട്ടയം ജില്ലയും, രണ്ടാം സമ്മാനം കോഴിക്കോട് ജില്ലയും, മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയും നേടി. പരിപാടിയില്‍ പങ്കെടുക്കുവാനും കാണുവന്‍ വന്ന എല്ലാവര്‍ക്കും സംഘാടകർ വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയിരുന്നു. സാമ്പാർ മ്യൂസിക് ബാൻ്റിൻ്റെ ഗാനമേള ആഘോഷത്തിനു പകിട്ട് നൽകി.

സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല അദ്ധ്യക്ഷനായ പരിപാടിയിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി സ്ഥാപക പ്രസിഡൻ്റ് വർഗ്ഗീസ് ചാക്കോ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഗ്ളോബൽ മെമ്പർമാരായ ജോൺ ഗിൽബർട്ട്, നാസർ വടക്കെ ക്കാട്, സുരേഷ് കരിയാട് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, ജനറൽ സെക്രട്ടറി സിറാജ് പാലൂർ, സെക്രട്ടറിമാരായ കരീം നടക്കൽ, ഫാസിൽ ആലപ്പുഴ, സാമൂഹ്യ പ്രവർത്തകൻ മന്മഥൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും, ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.

Advertisment