Advertisment

ഇൻകാസ് ഖത്തർ കോട്ടയം ജില്ല കമ്മിറ്റി പാലാ ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി പാലാ ഉപതെരഞ്ഞെടുപ്പു കൺവെൻഷൻ ഐ സി സി ബാംഗ്ലൂർ ഹാളിൽ വച്ചു നടത്തി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ടെലി കോൺഫ്രൻസ് വഴി യോഗം ഉൽഘാടനം ചെയ്തു.

Advertisment

publive-image

പാലാ ഉപ തെരെഞ്ഞെടുപ്പിൽ പ്രവാസികളുടെ ബന്ധുക്കളെ ബന്ധപ്പെട്ട് വോട്ടുകൾ അഡ്വ: ജോസ് ടോം പുലിക്കുന്നലിനു അനുകൂലമാക്കാൻ പ്രവാസ ലോകത്ത് നിന്നു ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ച് ഉൽഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി സൂചിപ്പിച്ചു. അബിൻ എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി.

അൻവർ സാദത്, മനോജ് കൂടൽ,ജോൺ ഗിൽബെർട്, മാത്തുക്കുട്ടി കോട്ടയം, അഷറഫ് വടകര, ജോർജ് പത്തനംതിട്ട, സാം കുരുവിള, ശംസുദ്ധീൻ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. അബി ഫിലിപ്പ് സ്വാഗതവും ബിബിൻ സണ്ണി നന്ദിയും പറഞ്ഞു.

Advertisment