Advertisment

ഖത്തർ ഇൻകാസ് പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രയാൺ-2020 വെള്ളിയാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  ഇൻകാസ് - ഒ ഐ സി സി ഖത്തർ പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "പ്രയാൺ-2020" എന്ന ശീർഷ നാമത്തിൽ നടക്കുന്ന പഠന ക്യാമ്പും, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് രാജീവ് ഗാന്ധിയുടെ 75 ആം ജന്മ വാർഷികാഘോഷവും, പൊതു സമ്മേളനവും ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അബുഹമൂറിലെ ഐ സി സി മുംബൈ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

വൈകുന്നേരം 5 മണി മുതൽ 7 മണി വരെ നിയോജക മണ്ഡലം പ്രവർത്തകർക്കുള്ള നേതൃ പഠന ക്യാമ്പും, 7 മണി മുതൽ രാജീവ് ഗാന്ധിയുടെ ജന്മവാർഷികാഘോഷവും, തുടർന്ന്, സമാപന സമ്മേളവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കോഴിക്കോട് ഡി സി സി മെംബർ വി ബി രാജേഷ് ചെറുവണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ഖത്തറിലെ മുഴുവൻ ജനാധിപത്യ, മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

Advertisment