Advertisment

ഇൻകാസ് കായികമേള 2019 കോഴിക്കോട് എറണാകുളം സംയുക്ത ടീമിന് ഓവർ ഓൾ കിരീടം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് സെൻട്രൽ കമ്മറ്റി രണ്ടു ദിവസങ്ങളിലായി നടത്തിയ കായികമേളയിൽ കോഴിക്കോട് ജില്ല ഓവർ ഓൾ കിരീടം ചൂടി. വോളിബോൾ, ബാഡ്മിന്റൻ, മാർച്ച് പാസ്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും ഫുട്‌ബോളിൽ രണ്ടാം സ്ഥാനവും നേടി നാല്പത്തിയഞ്ചു പോയിന്റുകൾ കരസ്ഥമാക്കിയാണ് കോഴിക്കോട് - എറണാകുളം ടീം ഫെബ്രുവരി പന്ത്രണ്ടിന് രക്തസാക്ഷിത്വം വരിച്ച ശുഹൈബ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയത്.

Advertisment

publive-image

വടം വലി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ മത്സരങ്ങൾ എന്നിവയും മൂന്ന് വേദികളിലായി നടന്നു. ഫുട്‌ബോൾ ജേതാക്കൾക്കുള്ള റഷീദ് മെമ്മോറിയൽ ട്രോഫി നേടിയത് തൃശൂർ-പാലക്കാട് സംയുക്ത ടീമാണ്. കാസർഗോഡ്-കോട്ടയം സംയുക്ത ടീം വടംവലിയിൽ ജേതാക്കളായി.

വൈകീട്ട് നാലര മണിക്ക് അൽ ജസീറ അക്കാദമി ഹാളിൽ നടന്ന മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ കപിൽ കൗശിക് ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്തു. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ, ഗായകൻ സലീം കോടത്തൂർ, ഇന്ത്യൻ സ്പോർട്സ് സെന്ററിൽ സെക്രട്ടറിയായി നിയമിതനായ ആഷിക്ക് അഹ്മദ് എന്നിവരെ ക്യാപ്റ്റൻ കപിൽ മെമന്റോ നൽകി ആദരിച്ചു.

ഉച്ചയ്ക്ക് നടന്ന ഉൽഘാടന സെഷനിൽ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല, ഇൻകാസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, ഗ്ലോബൽ കമ്മറ്റിയിലെ മറ്റു ഭാരവാഹികളായ അബു കാട്ടിൽ, നാസർ വടക്കേക്കാട്, സെൻട്രൽ കമ്മറ്റി ഉപദേശകസമിതി ചെയർമാൻ സുരേഷ് കരിയാട് എന്നിവരും സംഘാടക സമിതി ചീഫ് പാട്രൻ സാം കുരുവിള, ചെയർമാൻ ആഷിക്ക് അഹ്മദ്, കൺ വീനർ മനോജ് കൂടൽ എന്നിവരും സംബന്ധിച്ചു.

Advertisment