Advertisment

പ്രൗഢ ഗംഭീരമായി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി യു ഡി എഫ് കൺവൻഷൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ഞായർ ഐ സി സി അശോക ഹാൾ ദോഹയിൽ വെച്ച് യു ഡി എഫ് കൺവൻഷൻ സംഘടിപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല അധ്യക്ഷത വഹിച്ച യോഗം യു ഡി എഫ് പ്രവർത്തകരാൽ സമ്പന്നമായിരുന്നു.

Advertisment

വിവിധ കലാപരിപാടികളാൽ ആരംഭിച്ച വർണ്ണശഭളമായ ചടങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറിൽ പരം പ്രവർത്തകരുടെ പങ്കാളിത്തമുണ്ടായിരുന്നു. വിശിഷ്ടാതിഥികളായ ഡോ. ഷമാ മുഹമ്മദ്, ബി ആർ എം ഷഫീർ എന്നിവരെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരിപ്പത്ത്, ഫാസിൽ വടക്കേ കാട്, വനിതാ വിങ്ങ് പ്രസിഡന്റ് ഷമീറ അബ്ദുള്ള എന്നിവർ ആദരിച്ചു.

publive-image

സമകാലീന രാഷ്ടീയ സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യ ഭരിക്കേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല തന്റെ അധ്യക്ഷ പ്രസംഗത്തിൽ പങ്കു വെച്ചു. എ ഐ സി സി മാധ്യമ വക്താവ് ഡോ. ഷമാ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.

മോദിയുടെ നേതൃത്തിൽ കേന്ദ്രത്തിൽ നടക്കുന്നത് അഴിമതിയും ദുർഭരണവുമാണെന്നും, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷന്റെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിജെപി സംഘ് പരിവാർ ശക്തികൾ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നതെന്നും, ഇതിനെതിരെ പലതവണ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തത് കാണുമ്പോൾ ഇലക്ഷൻ കമ്മീഷണനിലുള്ള വിശ്വാസ്യത നഷsപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഡോ.ഷമാ മുഹമ്മദ് അഭിപ്രായപ്പെട്ടു.

അക്രമ രാഷ്ടീയത്തിന് ഇരയായി രക്തസാക്ഷിത്വം വഹിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷ്, ശരത്ത് ലാൽ എന്നിവരുടെ വീടു സന്ദർശിച്ചവരാരും അക്രമ രാഷ്ടീയത്തെ പോത്സാഹിപ്പിക്കുന്ന ഇടതുപക്ഷ, എൻ ഡി എ മുന്നണികൾക്കൊന്നും വോട്ടു നല്കില്ലന്നും, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ സിപിഎം, ബിജെപി പാർട്ടികൾ നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്നും , കേരളത്തിലെ ഇരുപത് ലോക് സഭാ മണ്ഡലങ്ങളിലും യു ഡി എഫ് മുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തന്നെ മുഖ്യ പ്രഭാഷണത്തിൽ കെ പി സി സി മീഡിയ കോർഡിനേറ്റർ അഡ്വ. ബി ആർ എം ഷഫീർ പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ബദറുൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഇൻകാസ് പ്രവർത്തകർക്കായി ഏർപ്പെടുത്തിയ ആജീവനാന്ത മെഡിക്കൽ കാർഡ് അഡ്വ. ബി ആർ എം ഷഫീറിൽ നിന്നും കരീം നടക്കലും, ഇൻകാസ് കമ്മിറ്റിയുടെ വോട്ടു വിമാനത്തിന്റെ ടിക്കറ്റുകൾ ഡോ.ഷമാ മുഹമ്മദിൽ നിന്നും അഷ്റഫ് വടകരയും ഏറ്റു വാങ്ങി.

ഏറെ ഉപകാരപ്രദമായ മെഡിക്കൽ കാർഡ് ഇൻകാസ് പ്രവർത്തകർക്ക് ലഭ്യമാക്കിയതിന്, ബദറുൽ സമാ മെഡിക്കൽ സെൻറർ പ്രതിനിധി റിനു ജോസഫിന് മെമന്റോ നല്കി ആദരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹി ആഷിഖ് അഹമ്മദ്, യു ഡി എഫിന്റേയും രാഹുൽ ഗാന്ധിയുടേയും തിരഞ്ഞെടുപ്പ് പ്രചരണത്തിനും, വിജയത്തിനും വേണ്ടി കെ പി സി സി ഡിജിറ്റൽ മീഡിയയ്ക്കു വേണ്ടി നിർമ്മിച്ച പ്രൊമോഷണൽ ഓഡിയോ ഏന്റ് വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം ഡോ. ഷമാ മുഹമ്മദ് നിർവ്വഹിച്ചു.

കെ എം സി സി പ്രസിഡന്റ് SAM ബഷീർ, കൾച്ചറൽ ഫോറം ജനറൽ സിക്രട്ടറി റാഫി, ഇൻകാസ്- ഒഐസിസി ഗ്ലോബൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോൺ ഗിൽബർട് , നാസർ വടക്കേകാട്, സുരേഷ് കരിയാട്, അൻവർ സാദത്ത് എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ഒഐസിസി ഇൻ ചാർജായ കെ പി സി സി സിക്രട്ടറി എൻ സുബ്രഹ്മണ്യം, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് എന്നിവരും തുടർന്ന് കേരളത്തിലെ ഇരുപത് യു ഡി എഫ് സ്ഥാനാർത്ഥികളും വീഡിയോ കോൺഫ്രൻസിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഇൻകാസ് ജനറൽ സിക്രട്ടറി മനോജ് കൂടൽ സ്വാഗതവും ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.

Advertisment