Advertisment

ജെറോം ജെന്നിക്ക് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആദരവ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഖത്തറിലെ ബിര്‍ള പബ്ളിക് സ്‌ക്കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ജെറോം ജെന്നിക്ക് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആദരവ്. മൂന്നാമത് ഒളിമ്പ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള സെവന്‍സ് ഫുട്ബോള്‍ മല്‍സരത്തിന്റെ ഭാഗമായി ദോഹ സ്റ്റേഡിയത്തിലെ സദസ്സില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (ഖിഫ്) ജനറല്‍ സെക്രട്ടറി പി.കെ ഹൈദരലി മെമന്റോ സമ്മാനിച്ചു.

Advertisment

publive-image

ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ജെന്നി ആന്റണിയുടെ രണ്ടാമത്തെ മകനായ ജെറോം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അല്‍ സദ്ദ് ക്ളബ്ബ് ടീമില്‍ കളിക്കുന്നുണ്ട്. അല്‍ സദ്ദ് ക്ളബ്ലിന്റെ 12 വയസ്സിന് താഴെയുളള ഫുട്ബോള്‍ ടീമില്‍ അംഗമാണ് ജെറോം ജെന്നി.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട ചെന്ദ്രാപ്പിന്നി സ്വദേശിയായ ജെറോം ഖത്തറിലാണ് ജനിച്ചത്.

Advertisment