Advertisment

ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റഡ് ഫുട്‌ബോളര്‍ അവാര്‍ഡ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഖത്തറിലെ ബിര്‍ള പബ്‌ളിക് സ്‌ക്കൂള്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥി ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റഡ് ഫുഡ്‌ബോളര്‍ അവാര്‍ഡ് . അല്‍ സദ്ദ് ക്‌ളബ്ലിന്റെ 12 വയസ്സിന് താഴെയുളള ഫുട്‌ബോള്‍ ടീമില്‍ അംഗമായ ജെറോമിന് ഖത്തര്‍ കെ.എം.സി.യാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

Advertisment

publive-image

പ്രഥമ ബാസിത് മേമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഭാഗമായി ദോഹ സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ അവാര്‍ഡ് സമ്മാനിച്ചു.

ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ജെന്നി ആന്റണിയുടെ രണ്ടാമത്തെ മകനായ ജെറോം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അല്‍ സദ്ദ് ക്‌ളബ്ബ് ടീമില്‍ കളിക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട ചെന്ദ്രാപ്പിന്നി സ്വദേശിയായ ജെറോം ഖത്തറിലാണ് ജനിച്ചത്. ഫുട്‌ബോളിനോടുള്ള അദമ്യമായ ആവേശമാണ് ജെറോമിനെ അല്‍ സദ്ദ് ക്‌ളബ്ബിലെത്തിച്ചത്.

Advertisment