Advertisment

ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മപ്പെരുന്നാളാണ് ഈദുല്‍ അദ്ഹ - കെ.എം. വര്‍ഗീസ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മപ്പെരുന്നാളാണ് ഈദുല്‍ അദ്ഹയെന്നും സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ വികാരങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ.എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയപ്ലസ് പ്രസിദ്ധീകരിച്ച 'പെരുന്നാള്‍ നിലാവി'ന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ലോക ചരിത്രത്തില്‍ നിസ്തുലമായ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകകളാണ് പ്രവാചകന്‍ ഇബ്‌റാഹീമും ഇസ്മാഈലും ലോകത്തിന് സമര്‍പ്പിച്ചത്. ആ പ്രോജ്വലമായ മാതൃകയുടെ ഓര്‍മകള്‍ അയവിറക്കിയും നന്മകള്‍ ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്തുമാണ് ഓരോ വര്‍ഷവും വിശ്വാസി സമൂഹം ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്.

publive-image

മതപരമായ ആഘോഷത്തിനപ്പുറം സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മകള്‍ മനുഷ്യരില്‍ നന്മയുടെ പരിസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏക മാനവികതയും സാമൂഹിക സൗഹാര്‍ദവും അടയാളപ്പെടുത്തുന്ന എല്ലാ ആഘോഷങ്ങളും മാനവരാശിയുടെ ഐക്യവും ഭദ്രതയും ലക്ഷ്യം വച്ചുള്ളതാണ്. മത ജാതി അഭിപ്രായ വിത്യാസങ്ങള്‍ക്കപ്പുറം ഇത്തരം ആഘോഷങ്ങളുടെ നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനും അതിന്റെ പ്രയോക്താക്കളാകുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ആദ്യപ്രതി ഏറ്റുവാങ്ങി. സ്റ്റാര്‍ കിച്ചണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാം, കടവ് റെസ്‌റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഡ്രീം 5 ജനറല്‍ മാനേജര്‍ മുഹമ്മദ് അബു നാസര്‍, അല്‍ ഗൗസിയ ട്രേഡിംഗ് ജനറല്‍ മാനേജര്‍ ആദം നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി. കെ. ജോണ്‍, ക്യാരി ഫ്രഷ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

മീഡിയപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു. ഷറഫുദ്ദീന്‍ തങ്കയത്തില്‍, ജോജിന്‍ മാത്യു, യാസിര്‍, കാജാ ഹുസന്‍, നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisment