Advertisment

ഖത്തർ കെ എം സി സി കോങ്ങാട് കമ്മിറ്റി ഇരുനൂറു കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി

New Update

ഖത്തർ:  ഖത്തറിലെ കെ എം സി സി പ്രവർത്തകരുടെ പൂർണ്ണ സഹകരണത്തോടെ കോങ്ങാട് നിയോജക മണ്ഡലത്തിലെ അർഹരായ ഇരുനൂറു കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ നൽകി. കരിമ്പയിൽ നടന്ന വിതരണ ചടങ്ങിൽ ഓരോ പ്രദേശത്തെയും ലീഗ് സാരഥികൾ റംസാൻകിറ്റ് വിതരണത്തിനായി ഏറ്റുവാങ്ങി.

Advertisment

publive-image

സലാം തറയിൽ അധ്യക്ഷനായി.മുസ്‌ലിം ലീഗ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ മുസ്‌ലിം ലീഗിനെ എല്ലാവരും ഒരേ മനസ്സോടെ അംഗീകരിക്കുന്ന കാലഘട്ടമാണിത്. മനുഷ്യർക്കിടയിൽ ദയയുടെയും നന്മയുടെയും അനേകം മാതൃകകൾ സൃഷ്ടിക്കാൻ ലീഗ് ശ്രമിച്ചിട്ടുണ്ട്.

publive-image

പൊതുപ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കെ. എം.സി.സി കമ്മിറ്റികള്‍ മുഖേനയും അല്ലാതെയും കേരളത്തിലും പുറത്തും മുസ്ലിം ലീഗ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും മുസ്‌ലിം ലീഗിനോളം ഇക്കാര്യത്തിൽ പ്രവർത്തിക്കാനായിട്ടില്ലെന്നും പ്രസംഗകർ പറഞ്ഞു.

എംഎസ് നാസർ, യൂസഫ് പാലക്കൽ, കരീം മുസ്ലിയാർ, മുഹമ്മദ് ഹാരിസ്, ജാഫർ അലി, അബൂബക്കർമുരദിയിൽ, ഹമീദ്ഹാജി, എൻ. അലി, മൻസൂർ, റിയാസ് ആടു കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു. പി കെ എം മുസ്തഫ സ്വാഗതവും മുഹമ്മദ് കൻസ് കല്ലടി നന്ദിയും പറഞ്ഞു.

Advertisment