ഒഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദ് ദോഹയിലേയ്ക്ക്

ഗള്‍ഫ് ഡസ്ക്
Sunday, April 14, 2019

ഖത്തർ:  ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ഞായർ വൈകീട്ട് 6ന് ഐ സി സി അശോക ഹാളിൽ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും കുടുംബ സംഗമത്തിലും എ ഐ സി സി വക്താവ് ഡോ. ഷമാ മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ അഡ്വ. ബി ആർ എം ഷഫീർ മുഖ്യ പ്രഭാഷകനാകുന്നു.

മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ യു ഡി എഫിന്റെ ഇരുപത് സ്ഥാനാർത്തികളും കേരളത്തിൽ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ. സമീർ ഏറാമല അഭിപ്രായപ്പെട്ടു.

ദോഹയിലെ പ്രശസ്ത കലാകാരൻമാരായ റിയാസ് കരിയാട് (മൈലാഞ്ചി ഫെയിം) അൽ സാബിത്ത് (ഐഡിയ സ്റ്റാർ സിംഗർ) നിവേദ്യ എന്നിവരുടെ ഹൃദ്യമായ സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഈ സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖത്തറിലെ എല്ലാ ജനാധിപത്യ വിശ്വാസികളേയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഇൻകാസ് ഖത്തർ അറിയിച്ചു.

×