Advertisment

ഇൻകാസ് ഒ ഐ സി സി ഖത്തർ അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തര്‍:  ഇൻകാസ് – ഒഐസിസി ഖത്തർ കണ്ണൂര്‍ ജില്ലാ കമ്മറ്റി നിയോജകമണ്ഡലം കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു.

Advertisment

publive-image

ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അനീഷ് ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആരിഫ് രക്ഷാധികാരിയായ കമ്മറ്റിയില്‍ അനീഷ് അരോളിയെ പ്രസിഡന്റ് ആയും നിയാദ് എ പിയെ ജനറൽ സെക്രട്ടറി ആയും ജബ്ബാറിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി നിസാര്‍ മാങ്കടവ്, നൗഷാദ് (വൈസ് പ്രസിഡന്റ്), രാഹൂല്‍, റിയാസ് ആര്‍ പി (ജോയിന്റ് സെക്രട്ടറി), മുസഫര്‍ എ പി (ജോ. ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാദുലി, നിയാസ്, ഷമ്മാസ്, നിസാര്‍, അനില്‍ അഴീക്കോട്, മുനീര്‍ കണ്ണടാടിപ്പറമ്പ്, ഷമീം, ഷഹീം, ദീപക്ക്, നൗഷാദ് എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, അനീഷ് ബാബു, നിയാസ് ചെരിപ്പത്ത്, ഷാദുലി, നിഹാസ് കോടിയേരി, ജയചന്ദ്രന്‍, റഹീം റയാന്‍, ശ്രീരാജ് ചൊവ്വ, അബ്ദുള്‍ റഷീദ്, ജംനാസ് മാലൂര്‍, പ്രശോഭ് നമ്പ്യാര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്ത്‌ പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Advertisment