ഗള്‍ഫ് ഡസ്ക്
Updated On
New Update
ദോഹ: വ്യക്തിത്വ വികാസം, നേതൃപാടവം, പ്രസംഗ പരിശീലനം, തൊഴിൽ വൈദഗ്ദ്യം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ വിവിധ കർമ്മ പദ്ധതികളുമായി കഴിഞ്ഞ ഒരു വർഷമായി ദോഹയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ഓറേറ്റേർസ് ഫോറം ഖത്തറിന്റെ 2020-2021 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
Advertisment
/sathyam/media/post_attachments/FouSPfmtZz1PrzmuigsO.jpg)
18/10/2019 വെള്ളിയാഴ്ച പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് കോൺഫ്രൺസ് ഹാളിൽ നടന്ന മാസാന്ത സംഗമത്തിൽ ഐ സി സി പ്രസിഡണ്ട് എ പി. മണികണ്ഠൻ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
റഫീഖ് മേലേപുറത്ത് (പ്രസിഡണ്ട്), അലി ഹസ്സൻ തച്ചറക്കൽ (ജനറൽ സെക്രട്ടറി), രാജീവ് വർഗീസ് (ട്രഷറർ), ഫൈസൽ പേരാമ്പ്ര, ജസീൽ കണ്ണൂർ,(വൈസ് പ്രസിഡണ്ടുമാർ) റഈസ് പി.കെ, സതീഷ് നരിയമ്പാടം (ജോ : സെക്രട്ടറിമാർ) സാബിർ മുഹമ്മദ് (പി ആർ & മീഡിയ കോർഡിനേറ്റർ), അൻവർ എം പി താനൂർ (മെമ്പർഷിപ്പ് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us