Advertisment

ഖത്തറിൽ കർണ്ണാടക പി സി സി ജനറൽ സെക്രട്ടറി എ കെ അഷറഫിനും പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൂസഹാജിയ്ക്കും സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ: ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അരയാക്കണ്ടി അഷറഫിനും, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൂസ ഹാജിയ്ക്കും ഹൃദ്യമായ സ്വീകരണം നൽകി.

Advertisment

publive-image

ദോഹയിലെ ഷാലിമാർ റസ്റ്റോറൻ്റിൽ നൽകിയ സ്വീകരണത്തിൽ ഇൻകാസ് ഖത്തറിൻ്റെ പ്രഗൽഭരായ നേതാക്കൾ പ്രസംഗിച്ചു. മലയാളിയായ അരയാക്കണ്ടി അഷറഫ് കർണ്ണാടകയിൽ കോൺഗ്രസിൻ്റെ പ്രധാന സ്ഥാനത്ത് അവരോധിതനായ പ്രമുഖനായ കോൺഗ്രസ് നേതാവാണു.

ഇൻകാസ് ഖത്തർ രൂപീകരണത്തിൽ അതിപ്രധാന പങ്ക് വഹിച്ച വ്യക്തിയാണു പ്രവാസി കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയായ മൂസ ഹാജി.

അൻസാർ കൊല്ലാടൻ സ്വാഗതം ആശംസിച്ച സ്വീകരണ യോഗത്തിൽ നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാഹിദ് വി പി അദ്ധ്യക്ഷം വഹിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻ്റ് അഷറഫ് വടകര ഉൽഘാടനവും, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് വിപിൻ മേപ്പയ്യൂർ മുഖ്യ പ്രഭാഷണവും നടത്തി.

സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർമാരായ ആരിഫ് പയന്തോങിൽ, ബഷീർ നന്മണ്ട, കോഴിക്കോട് ജില്ല സീനിയർ വൈസ് പ്രസിഡൻ്റ് ചന്ദ്രൻ കരിന്ത്രയിൽ, സെക്രട്ടറിമാരായ സിദ്ധീഖ് സി ടി, ഷഫീഖ് കുയിമ്പിൽ, ഹരീഷ് കുമാർ തോടന്നൂർ, നദീം മനാർ,

ജില്ല എക്സിക്യൂട്ടീവ് മെമ്പർമാരായ ഹാഫിൾ, മുസ്ഥഫ എം. വിനീഷ് അമരാവതി, അൽത്താഫ്, നിയോജക മണ്ഡലം ഭാരവാഹികളായ കുമാരൻ കുയ്യങ്കാട്ട് ഹാരിസ് മൈലാടി, അലി ദേവർകോവിൽ, സ്റ്റെനീഷ്, അമീർ പേരാമ്പ്ര, നൗഷാദ് കല്ലുള്ളതിൽ, മുരളി കുനിയിൽ, ഹക്കീം ബാലുശ്ശേരി, ഫൈസൽ, എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.

നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിനീഷ് കൊട്ടേമ്പ്രം നന്ദി പ്രകാശിപ്പിച്ചു.

Advertisment