Advertisment

പി.കെ മുസ്തഫക്ക് ഡോക്ടറേറ്റ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:   പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ പി.കെ മുസ്തഫക്ക് ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. പ്രശംസനീയമായ സംരംഭകത്വത്തിനും ഉദാത്തമായ മാനവികതക്കും അദ്ദേഹം നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. എസ്.ശെല്‍വിന്‍ കുമാര്‍ പറഞ്ഞു.

Advertisment

publive-image

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഡോ. എസ്.ശെല്‍വിന്‍ കുമാര്‍, പ്രൊഫ. കെ. കാസിം ഐ.പി.എസ്, ഡോ. പെരുമാള്‍ജി, ഡോ. രവിവണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഠിനാദ്ധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായി സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത പി.കെ മുസ്തഫ ഖത്തറിലും നാട്ടിലുമായി നിരവധി സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറാണ്. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റായ അദ്ദേഹം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സേവനത്തിലും വ്യാപൃതനാണ്.

കര്‍ഷകനായിരുന്ന പാമ്പുകടിയന്‍ അലവിക്കുട്ടിയുടെയും കുട്ടശ്ശേരി ആമിനയുടെയും മൂത്തമകനാണ്. നസീറ പട്ടാണിയാണ് ഭാര്യ, മിസ്അബ് മകനാണ്.

Advertisment