Advertisment

പി.കെ മുസ്തഫക്ക് ഹ്യൂമാനിറ്റിറേയന്‍ അവാര്‍ഡ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യ സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കുന്നതിനുമായി മീഡിയപ്‌ളസ് ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് 2019 പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫക്ക്. ഖത്തറിലും നാട്ടിലുമായി അദ്ദേഹം നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

Advertisment

publive-image

ഐ.സി.സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ വര്‍ണ്ണാഭമായ ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. അസീം ടെക്‌നോളജീസ് ഫൗണ്ടര്‍ & സി.ഇ.ഒ ഷഫീഖ് കബീര്‍ പൊന്നാടയണിയിച്ചു.

മീഡിയപ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ സേവേറിയോസ് തോമസ്, സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ്‌സ് & സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് മാനേജിംഗ് ഡയറക്ടര്‍ പി.എം. അബ്ദുല്‍ സലാം, എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി, ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഹംസാസ് കെ.എം, വി.സെര്‍വ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെന്നി ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment