Advertisment

ഖത്തര്‍ ദേശീയ കായികദിനം ടീ ടൈം ജേതാക്കള്‍

author-image
admin
New Update

ദോഹ:  ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസും റെസ്‌റ്റോറന്റ് ശൃംഖലയായ ടീം ടൈമും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മീഡിയപ്‌ളസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടീ ടൈം ജേതാക്കളായി.

Advertisment

അല്‍ അസീരി മിനി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ടീ ടൈമിന് വേണ്ടി ഇബ്‌നു ശിയാദ്, ഫവാസ് എന്നിവര്‍ ഗോളുകള്‍ നേടി.

publive-image

മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ കായിക ദിനത്തില്‍ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക കായിക ഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകള്‍ക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും. പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്റെ ചിന്താഗതിയിലും പ്രവര്‍ത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

മികച്ച കളിക്കാരനായി ടീ ടൈമിലെ ഇബ്‌നു ശിയാദിനെ തെരഞ്ഞെടുത്തു. സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് വടക്കാങ്ങര, സിയാഹുറഹ്മാന്‍, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ശരണ്‍ എസ്. സുകു. ഖാജാ ഹുസൈന്‍ പാലക്കാട്, ജംഷാദ് ആര്‍.ജെ, മുഹമ്മദ് ശിബിലി, ജൗഹര്‍ ശമീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ടീ ടൈം ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതല്‍ ആകര്‍ഷകമാക്കി.

Advertisment