Advertisment

ഈദ് ദിനത്തിൽ വേറിട്ടൊരു സന്ദേശവുമായി വടക്കേകാട് കൾച്ചറൽ കമ്മിറ്റി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  ഈദ് ദിനത്തോടനുബന്ധിച്ച് വടക്കേകാട് കൾച്ചറൽ കമ്മിറ്റി പ്രവർത്തകർ ദോഹയിലെ ആസ്പയർ പാർക്കിൽ പ്രസിഡൻറ് ശ്രീ. നാസർ വടക്കേക്കാടിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടി.

Advertisment

കേരളത്തിൽ നിപാ വയറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് നാട്ടിലുള്ളവർക്ക് ബോധവത്കരണ ക്ലാസ് നടത്തുവാൻ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുവാനും, വേണ്ട സഹായങ്ങൾ എത്തിയ്ക്കുവാനും യോഗം തീരുമാനിച്ചു.

കോൺഗ്രസ് സീനിയർ നേതാവും, ദീർഘകാലം മണ്ടലം പ്രസിഡന്റ്, ഡിസിസി മെമ്പർ എന്നീ പദവികൾ അലങ്കരിച്ച സി സി ഹംസ മത്രംകോട് എന്നിവരുടെ പെട്ടന്നുള്ള വിയോഗം യോഗം അനുസ്മരിച്ചു.

സ്ത്രീകളും കുട്ടികളും അടക്കമുള്ള വടക്കേകാട് നിവാസികൾ പങ്കെടുത്ത യോഗത്തിൽ മുഹമ്മദാലി തോണ്ടലിൽ, മുഹമ്മദുണ്ണി വൈലത്തൂർ, ഷാജി ഞമനേങ്ങാട്, ഷഹീൻ വിരുപ്പിൽ, ആദിൽ ഹമീദ്, ഫാസിൽ വടക്കേകാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രദീപ് ഞമനേങ്ങാട് സ്വാഗതവും ദാസൻ വടക്കേകാട് നന്ദിയും പറഞ്ഞു.

Advertisment