Advertisment

യുവകലാസാഹിതി ഖത്തർ രക്തദാന ക്യാമ്പ് കെ. ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ മന്ത്രിയും മുൻ എം. പിയും ആയിരുന്ന കെ. ഇ. ഇസ്മായിൽ നിർവഹിച്ചു.

Advertisment

publive-image

യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതവും, ഷാനവാസ് തവയിൽ, വനിതാ വേദി പ്രസിഡന്റ് ഷാന ലാലു ആശംസകൾ നേർന്നു.

publive-image

അജിത് പിള്ള, രഘുനാഥൻ, ജലാൽ ഹാഷിം കുട്ടി, മോഹൻ ജോൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാന ക്യാമ്പ് കോർഡിനേറ്റർ രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

Advertisment