Advertisment

യുവകലാസാഹിതി ഖത്തർ രക്ത ദാന ക്യാമ്പ് 2019 ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  കെ. സി. പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഐ.സി.സി. പ്രസിഡന്റ് മണികണ്ഠൻ എ. പി. നിർവഹിച്ചു.

Advertisment

publive-image

പ്രവാസികൾക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരവും ശ്ലാഘിനിയവുമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതവും, ഉപ്പോട്ട് അനിൽ കുമാർ, ഷാനവാസ് തവയിൽ, ഷാന ലാലു ആശംസകൾ നേർന്നു.

publive-image

കെ ശ്രീനിവാസൻ, മുരളി നീലേശ്വരം, അജിത് പിള്ള, സൂരജ് ഉപ്പോട്ട്, സജിൻ കക്കത്ത്‌, സജു കെ.ഇ, പ്രദീപ് വാത്തികുളങ്ങര, സജു കെ.പി.എ.സി, പ്രകാശൻ എൻ. കെ., സധീഷ്‌, ഷാൻ റഹ്മാൻ, ടി. പ്രദീപ്, ഷബീർ തവയിൽ, ഷഹീർ നിരവിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

publive-image

Advertisment