Advertisment

ഈദ് ഓണം ആഘോഷം മാറ്റിവെച്ച് യുവകലാസാഹിതി ഖത്തർ

author-image
admin
New Update

മഹാപ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതക്ക് ഐക്യദാർഢ്യം അർപ്പിച് യുവകലാസാഹിതി ഖത്തർ നടത്താനിരുന്ന ഈദ് ഓണം ആഘോഷം "ഈണം 2018" മാറ്റിവെച്ചു, അതിനു സമാഹരിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതിനായി കഴിഞ്ഞ ദിവസം കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

publive-image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവകലാസാഹിതി ഖത്തറിന്റെ ആദ്യ ഗഡു യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം കഴിഞ്ഞ ബുധനാഴ്ച തൃശ്ശൂരിൽ വെച്ച് കാനം രാജേന്ദ്രന് കൈമാറിയിരുന്നു.

Advertisment