ദുരിതം പേറുന്ന തൊഴിലാളികൾക്ക് അബ്‌ഖൈഖ് നവോദയ സഹായം എത്തിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, February 11, 2019

അബ്‌ഖൈഖ് (സൗദി അറേബ്യ):  പത്ത് മാസത്തോളമായി ശമ്പളമില്ലാതെ ദുരിതത്തിൽ കഴിയുന്ന അബ്ഖൈഖില്‍ പ്രവര്ത്തി്ക്കുന്ന എസ് എ എസ് കമ്പനിയിലെ മലയാളികടക്കം വിവിധ രാജ്യക്കാരായ 18 ഓളം തൊഴിലാളികൾക്കുള്ള ആഹാരസാധനങ്ങളടങ്ങിയ കിറ്റുകളും പച്ചക്കറികള്‍, ഇറച്ചി മത്സ്യം വിതരണം ചെയ്തു. അല്‍ ഹസ്സ നവോദയ ഹോഫൂഫ് ഏരിയ സമാഹരിച്ച ആഹാര സാധനങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്.

അബ്ഖൈഖ് ഏരിയ സാമൂഹിക ക്ഷേമ കണ്‍വീനര്‍ ടി ജെ താരിഖ്, ജോയിന്റ് കണ്‍വീനര്‍ നിസാര്‍ കൊല്ലം , നവോദയ കേന്ദ്ര ജോയിന്റ് ട്രഷറര്‍ കൃഷ്ണന്‍ കൊയിലാണ്ടി ,കേന്ദ്ര എക്സിക്യുട്ടീവ്‌ മെമ്പര്‍ രാജചന്ദ്രന്‍,കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ ജയപ്രകാശ് , ദേവദാസ് , അജികുമാര്‍ , ഏരിയ രക്ഷാധികാരി മീരാന്‍ സാഹിബ്‌ ഏരിയ സെക്രട്ടറി അഷ്‌റഫ്‌, അബ്ഖൈഖ് ഏരിയ പ്രസിഡന്റ്‌ അബ്ദു റഹീം , ഹഫൂഫ് ഏരിയ പ്രസിഡന്റ്‌ ചന്ദ്രബാബു, വൈസ് പ്രസിഡന്റ്‌ പോൾ വള്ളിക്കാവ്, അല്‍ഹസ്സ ഏരിയാ എക്സിക്യൂട്ടീവ് ഗോപകുമാർ ഹരത്ത്, ബാലകൃഷ്ണൻ ,കുംടുംബവേദി കേന്ദ്ര മെമ്പര്‍ ബേബി ഭാസ്കർ , ഏരിയ നേതാക്കളായ സുകു രാഘവന്‍ , വത്സന്‍ കരിയില്‍ , റെജി മാത്തുകുട്ടി പള്ളിപ്പാട് , നാസര്‍ പാറപ്പുറത്ത് ,ഹരത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് ജലാൽ മടത്തറ, മാര്‍ക്കറ്റ് യൂണിറ്റ് മെമ്പര്‍ മാരായ ഹാഷിം ഷഹനാസ് , ഷമീം അബ്ബാസ് ,എന്നിവര്‍ സന്നിഹിതരായിരുന്നു ,

×