Advertisment

ഏറ്റുമാനൂർ സ്വദേശിയായ ഉംറ തീര്ഥാടകയുടെ മൃതദേഹം ഖബറടക്കി

New Update

ജിദ്ദ:  തിങ്കളാഴ്ച ജിദ്ദയിൽ മരണപ്പെട്ട കോട്ടയം ഏറ്റുമാനൂർ സ്വദേശി നൂർജഹാൻ (72) എന്ന ഉംറ തീർത്ഥാടകയുടെ മൃതദേഹം ബുധനാഴ്ച പ്രഭാത നിസ്കാരത്തിന് ശേഷം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

Advertisment

publive-image

എറണാകുളം വിവ ട്രാവൽസ് വഴി ഉംറ തീർത്ഥാടനത്തിനെത്തിയ നൂർജഹാൻ ഉംറ കഴിഞ് ഫെബ്രുവരി 23 നു നാട്ടിലേയ്ക്ക് മടങ്ങുന്ന വേളയിൽ ജിദ്ദ എയർപോർട്ടിൽ വിമാനം കയറാൻ നിലക്കവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് അബഹൂറിലെ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. രണ്ടാഴ്ചകളിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷമായിരുന്നു മരണം.

അസുഖ വിവരം അറിഞ്ഞ് നാട്ടിൽ നിന്നും അനിയത്തിയും കുടുംബവും ജിദ്ദയിൽ എത്തിയിരുന്നു. ഇവർ അടുത്ത ദിവസം മടങ്ങും. ഭർത്താവ് മുൻപേ മരണപ്പെട്ടിരുന്നു, ഇവർക്ക് സന്താനങ്ങൾ ഇല്ല.

ആശുപത്രിയിലായിരിക്കെ പരിചരണങ്ങൾക്കും പിന്നീട് നിയമ നടപടികൾക്കും അന്ത്യകർമങ്ങൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ സജീവമായി മുമ്പന്തിയിലുണ്ടായിരുന്നുവെന്ന് മഷ്ഹൂദ് തിരുവനന്തപുരം, കുന്നായീൻ കുട്ടി കൊടുവള്ളി എന്നിവർ പറഞ്ഞു.

Advertisment