Advertisment

പ്രാർത്ഥനാപൂർവ്വം ജിദ്ദയിലെ സദസ്സ് സുബൈര്‍ മൗലവിയെ അനുസ്മരിച്ചു

New Update

ജിദ്ദ:  മതപണ്ഡിതനും, അജ് വ ജിദ്ദ വൈസ് പ്രസിഡണ്ടും, ജിദ്ദയിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്ന സുബൈര്‍ മൗലവിയെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു. സുബൈർ മൗലവി മരണപ്പെട്ട് ഒരു വര്ഷം തികയുന്ന സന്ദർഭത്തിൽ അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ ) ജിദ്ദ കമ്മിറ്റിയാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്.

Advertisment

publive-image

സുബൈർ മൗലവിയുടെ സേവന സംഭാവനകളെ പ്രസംഗകർ പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു. സൗദി അറേബ്യയില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഹജ്ജ് വളണ്ടിയര്‍ സേവനമെന്നും ഈ രംഗത്ത് സുബൈര്‍ മൗലവിയും കുടുംബവും കാഴ്ച വെച്ചിരുന്നത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നുവെന്നും, അദ്ദേഹം മരണത്തിന് തൊട്ടുമുമ്പ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം ലോകത്ത് ഏറ്റവും അധികം പീഢനം അനുഭവിക്കുന്ന റോഹിംഗ്യന്‍ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നവെന്നുവെന്നും സദസ്സ് ഉല്‍ഘാടനം ചെയ്ത ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം ജനറല്‍ കണ്‍വീനര്‍ നസീര്‍ വാവാകുഞ്ഞ് ഓർമിച്ചു.

സുബൈര്‍ മൗലവി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്‍റെ പാണ്ഡിത്യവും അറിവും നേതൃത്വ മികവും കൊണ്ട് മഹത്തായ മാതൃകയാണ് കാഴ്ചവെച്ചത് എന്നും അദ്ദേഹം ഉണര്‍ത്തി. അജ് വ ജിദ്ദ ഉപദേശക സമിതി ചെയര്‍മാന്‍ ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ മുഖ്യപ്രഭാഷണം നടത്തി.

publive-image

മരണപ്പെട്ട് പോയ നല്ല മനുഷ്യരേയും അവരുടെ നന്മകളെയും സ്മരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണെന്നും ഇത് സല്‍കര്‍മമാണെന്നും, മരണപ്പെട്ട് പോയ ഒരാളെക്കുറിച്ച് നാല്‍പ്പത് പേര് നന്മകള്‍ പറയുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ ദൈവിക സന്നിധിയില്‍ വിജയിച്ചവരാണെന്നും ശറഫുദ്ധീൻ ബാഖവി സദസ്സിനെ ഉണര്‍ത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച് ഷാനവാസ് വണ്ടൂര്‍ (ഐ.ഡി.സി.), അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം (പി.സി.എഫ്) സലാം പോരുവഴി (സാമൂഹ്യ പ്രവര്‍ത്തകന്‍), മുഹമ്മദ് റഫീഖ് കര്‍ണാടക (ജെ.എന്‍.എച്ച്), ഇസ്മായില്‍ ത്വാഹ (ജമാഅത്ത് ഫെഢറേഷന്‍), അബ്ദുള്ളാഹ് മൗലവി കൊല്ലം എന്നിവര്‍ സംസാരിച്ചു.

സുബൈര്‍ മൗലവി മാധ്യമ ശ്രദ്ധയും മറ്റുള്ളവരുടെ മുമ്പില്‍ പേരും പ്രശസ്തിയും ആഗ്രഹിക്കാതെ നിരവധി ഹുറൂബ് (ഒളിച്ചോട്ട) കേസുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന ചടങ്ങില്‍ സംസാരിച്ചവര്‍ തങ്ങളുടെ അനുഭവങ്ങളിലൂടെ അനുസ്മരിച്ചു.

publive-image

പരിപാടിയിൽ വെച്ച് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ വണ്ടിയര്‍ സേവനത്തിന് പോയ പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉല്‍ഘാടനം ക്യാപ്റ്റന്‍ ശിഹാബുദ്ധീന്‍ കുഞ്ഞ് കൊടുകാടി നല്‍കി നിര്‍വ്വഹിച്ചു. അനുസ്മരണ സദസ്സിൽ അജ് വ ജിദ്ദ ഘടകം പ്രസിഡണ്ട് വിജാസ് ഫൈസി ചിതറ അദ്ധ്യക്ഷത വഹിച്ചു.

ഹാരിസ് സാഹിബ് കട്ടച്ചിറയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സദസ്സില്‍ ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗവും, ട്രഷറര്‍ ഡോക്ടര്‍ മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് റശീദ് ഓയൂര്‍, അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, ശഫീഖ് കാപ്പില്‍, നൗഷാദ് ഓച്ചിറ, നാസര്‍ ചിങ്ങോലി, ഉമര്‍ മേലാറ്റൂര്‍, ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍, ജാഫര്‍ മുല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment