Advertisment

മഅദനി: വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കണം

New Update

ജിദ്ദ:  മനുഷ്യാവകാശ ലംഘനത്തിന്റെയും നീതി നിഷേദത്തിന്റെയും നീതിന്യായ ദുർവിനിയോഗത്തിന്റേയും പ്രതീകമായി ഇന്ത്യൻ ഭരണഘടനയ്ക് നാണക്കേടുണ്ടാക്കും വിധം നീണ്ട 20 വർഷത്തിലേറെയായി കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധങ്ങളായ ജയിലറകളിലും വീട്ടുതടങ്കലിലുമായി കഴിയുന്ന മത പണ്ഡിതനും പ്രഗത്ഭ വാഖ്‌മിയും മത രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാനിധ്യവുമായ അബ്ദുന്നാസർ മ'അദനിക്ക് ഇപ്പോൾ കോടതി അനുവദിച്ച അളവുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തതും ഇന്നിതുവരെ ഇന്ത്യയിലെ വൻ കുറ്റവാളികൾക്കോ കൊലപാതകികൾക്കോ പോലും നൽകാത്തതുമായ വ്യവസ്ഥകാലാണ് നൽകിയിട്ടുള്ളത്.

Advertisment

കുടുബത്തിലെ ഒട്ടുമിക്ക അംഗങ്ങളും സഹോദരങ്ങളും മക്കളുമടക്കം സഹകരിക്കുന്ന എല്ലാവരും വിവിധങ്ങളായ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളാണെന്നിരിക്കെ ഒരു രാഷ്ട്രീയ പാർട്ടിയിലുള്ളവരുമായി കൂടികാഴ്ച്ചയോ അഭിമുഖ സംഭാഷണമോ പാടില്ലെന്ന് വന്നാൽ ഇതിന്റെ പിന്നിലെ ചേതോവികാരം ഇന്നുവരെ ഒരു കുറ്റവാളിയെന്ന് ഇന്ത്യയിലെ ഒരുകോടതിക്കും കണ്ടെത്താൻ കഴിയാത്ത ഇദ്ദേഹത്തിനെ മറ്റു ചില പുതിയ കുറ്റങ്ങൾ കണ്ടെത്തി ഇനിയും ജയിലറകൾക്കുള്ളിൽ തള്ളിവിടുന്നതിനുവേണ്ടിയാണെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഇതെല്ലാം ഏതെല്ലാമോ ഭീരുക്കളുടെയും രാഷ്ട്രീയ എതിരാളികളുടെയും പകപോക്കലാണെന്നും ഈ നില തുടർന്നാൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും വാചാലരാകുന്ന മത പണ്ഡിതന്മാരും അക്രമവും അനീതിയും നിയമ ലംഘനങ്ങളും ചൂണ്ടിക്കാട്ടുവരുമായ പലരും നേരിടേണ്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും ദക്ഷിണ കേരളാ ജം'ഈയത്തുൽ ഉലമയുടെ പോഷക സംഘടനയായ കേരളാ മുസ്‌ലിം ജമാ'അത്ത് ഫെഡറേഷൻ (KMJF) ജിദ്ദാ ഘടകം പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ അഭിപ്രായപ്പെട്ടു.

മുസ്‌ലിംകൾക്ക് നേരെ പോതുവായും മത പണ്ഡിതന്മാർക്കും പള്ളി ഇമാമുമാർക്കും നേരെ പ്രത്യേകമായും അക്രമങ്ങൽ അഴിച്ച് വിട്ടുകൊണ്ട് മത ന്യൂന പക്ഷങ്ങളെ അടിച്ചമർത്താനും മതേതര ഇന്ത്യയിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനും അതിലൂടെ മത നിരപേക്ഷത വളർത്താനും ശ്രമിക്കുന്ന സംഘപരിവാർ സംഘത്തിന് കുടപിടിക്കുന്ന സർക്കാർ ഇന്ന് ഇന്ത്യാ മഹാരാജ്യം ഭരിക്കുമ്പോൾ അഴിമതിക്കാർക്കും കള്ളപ്പണ ക്കാർക്കും തഴച്ച് വളരാനുമുള്ള സാഹചര്യമോരുക്കി നിയമനിർമാണം വരെ നടത്തി ഉദ്യോഗസ്ഥ തലങ്ങളിലും നീതി പീഡങ്ങളിലും വരെ വർഗീയ വാദികൾക്ക് അഥവാ മുസ്‍ലിം, ന്യൂന പക്ഷ വിരോധികൾക്ക് സ്ഥാനം നൽകുമ്പോൾ അവരെ തിരിച്ചറിയുകയും നിയമപരമായോ അല്ലാതെയോ നേരിടാനുള്ള ആർജവം കൈവരിക്കുകയും ചെയ്യണമെനും അദ്ദേഹം ഉണർത്തി.

വിചാരണ തടവുകാരനാക്കി ശെരിയായ ചികിത്സയും സംസാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിട്ടുള്ള ബഹുമാന്യ മഅദനിക്ക് എത്രയും പെട്ടന്ന് വിചാരണ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷ നടപ്പിലാക്കി യോഗ്യമായ ചികിത്സ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ഉപാധികളില്ലാതെ പൂർണ സ്വാതന്ത്ര്യം നൽകി നാട്ടിലേക്ക് മടക്കി അയക്കണമെന്നും നീതിപീഡത്തോടും ഭരണ സാരഥികളോടും ആവശ്യപ്പെട്ടു. ഒപ്പം വിശ്വാസികൾ കൂട്ടമായും അല്ലാതെയും അദ്ദേഹത്തിന്റെ പരിപൂർണ മോചനത്തിനും രോഗശമനത്തിനും വേണ്ടി പ്രാർത്ഥനാനിരതരാകണമെന്നും അഭ്യർത്ഥിച്ചു.

മാതൃ സംഘടന നാട്ടിൽ നടത്തുന്ന മീലാദുന്നബി പരിപാടികൾക്ക് ഐക്യ ധാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു KMJF ജിദ്ദാ ഘടകം വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സൈദ് മുഹമ്മദ് മൗലവി അൽ കാഷിഫി, Dr. ഷെരീഫ് മഞ്ഞപ്പാറ, മൗലവി ജമാലുദീൻ അഷ്‌റഫി എന്നിവർ സംബന്ധിച്ചു. യോഗത്തിൽ കൂടിയവർക്ക് സെക്രട്ടറി വിജാസ് ഫൈസി ചിതറ സ്വാഗതവും ഇസ്മായിൽ താഹ നന്ദിയും പറഞ്ഞു.

Advertisment